Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസീ​റ്റ്​ പ​ങ്കി​ട​ൽ:...

സീ​റ്റ്​ പ​ങ്കി​ട​ൽ: ബി​ഹാ​റി​ൽ ജെ.​ഡി.​യു-​ ബി.​ജെ.​പി ബ​ന്ധം ഉ​ല​യു​ന്നു

text_fields
bookmark_border
സീ​റ്റ്​ പ​ങ്കി​ട​ൽ: ബി​ഹാ​റി​ൽ ജെ.​ഡി.​യു-​ ബി.​ജെ.​പി ബ​ന്ധം ഉ​ല​യു​ന്നു
cancel

പ​ട്​​ന: 2019ലെ ​പാ​ർ​ല​മ​​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യു​ള്ള ച​ർ​ച്ച​ക​ൾ ജെ.​ഡി.​യു -ബി.​ജെ.​പ ി ബ​ന്ധം ഉ​ല​യു​ന്ന​തി​ലേ​ക്ക്​ വ​ഴി​മാ​റു​ന്നു. ഇ​രു​പ​ക്ഷ​വും അ​നു​ര​ഞ്​​ജ​ന​ത്തി​ന്​ ഒ​രു​ക്ക​മ​ല്ല എ​ന്ന സ​മീ​പ​ന​ത്തി​ലാ​ണ്​.

ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത വി​ധം സീ​റ്റ്​ പ​ങ്കി​ട​ലാ​ണ്​ ബി​ഹാ​റി​ൽ ന​ട​ക്കു​ന്ന​തെ​ന്നും മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും എ​ൻ.​ഡി.​എ വി​ജ​യം ഉ​റ​പ്പാ​ക്കു​മെ​ന്നു​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ബി.​ജെ.​പി അ​വ​കാ​ശ​പ്പെ​ട്ട​തെ​ങ്കി​ലും അ​ടി​ത്ത​ട്ടി​ൽ കാ​ര്യ​ങ്ങ​ൾ സു​ഖ​ക​ര​മ​ല്ല. 40 ലോ​ക്​​സ​ഭ സീ​റ്റാ​ണ്​ ബി​ഹാ​റി​ലു​ള്ള​ത്. ഇ​തി​ൽ 20 സീ​റ്റി​ൽ മ​ത്സ​രി​ക്കാ​നാ​ണ്​ ബി.​ജെ.​പി നീ​ക്കം. പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി നി​തീ​ഷ്​ കു​മാ​റി​​​െൻറ ജ​ന​താ​ദ​ൾ (യു)​വി​നെ 12 സീ​റ്റു​ക​ളി​ലേ​ക്ക്​ ഒ​തു​ക്കും. രാം ​വി​ലാ​സ്​ പാ​സ്വാ​​​െൻറ ലോ​ക്​ ജ​ന​ശ​ക്തി പാ​ർ​ട്ടി (എ​ൽ.​ജെ.​പി) ആ​റ്​ സീ​റ്റു​ക​ളി​ലും ഉ​പേ​ന്ദ്ര കു​ശ്​​വാ​ഹ​യു​ടെ രാ​ഷ്​​ട്രീ​യ ലോ​ക്​ സ​മ​ത പാ​ർ​ട്ടി (ആ​ർ.​എ​ൽ.​എ​സ്.​പി) ര​ണ്ട്​ സീ​റ്റു​ക​ളി​ലും വീ​തം ജ​ന​വി​ധി തേ​ടി​യേ​ക്കും.

എ​ന്നാ​ൽ, സീ​റ്റ്​ വി​ഭ​ജ​ന ച​ർ​ച്ച​ക​ളൊ​ന്നും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന്​ ജെ.​ഡി.​യു നേ​താ​വ്​ കെ.​സി. ത്യാ​ഗി പ​റ​ഞ്ഞു. ‘‘ച​ർ​ച്ച തു​ട​രു​ക​യാ​ണ്. അ​തി​നി​ട​യി​ൽ എ​വി​ടെ​നി​ന്നാ​ണ്​ ഇൗ ​ക​ണ​ക്കു​ക​ൾ വ​ന്ന​ത്​? ഇ​തൊ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല’’ -ത്യാ​ഗി വ്യ​ക്ത​മാ​ക്കി.

ബി.​ജെ.​പി​യു​ടെ ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രാ​ജ​യം, ക​ർ​ണാ​ട​ക​യി​ലെ തോ​ൽ​വി എ​ന്നി​വ ജെ.​ഡി.​യു കൂ​ടു​ത​ൽ സീ​റ്റ്​ ചോ​ദി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഹാ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന ക​ക്ഷി ജെ.​ഡി.​യു ആ​യി​രി​ക്കു​മെ​ന്ന്​ കെ.​സി. ത്യാ​ഗി വ്യ​ക്ത​മാ​ക്കി. 2014 ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന്​ സീ​റ്റ്​ നേ​ടി​യ ഉ​പേ​ന്ദ്ര കു​ശ്​​വാ​ഹ​ക്ക്​ ഇ​ത്ത​വ​ണ സീ​റ്റ്​ ന​ൽ​കു​ന്ന കാ​ര്യം ജെ.​ഡി.​യു അ​ജ​ണ്ട​യി​ൽ ഇ​ല്ല. താ​ൻ എ​തി​ർ​പ​ക്ഷ​ത്തേ​ക്ക്​ നീ​ങ്ങു​മെ​ന്ന സൂ​ച​ന​യും ഉ​പേ​ന്ദ്ര ന​ൽ​കി​യി​ട്ടു​മു​ണ്ട്.
2014നു ​മു​മ്പ്​ ത​ങ്ങ​ൾ 25 സീ​റ്റി​ലും ബി.​ജെ.​പി 15 സീ​റ്റി​ലു​മാ​ണ്​ മ​ത്സ​രി​ച്ചി​രു​ന്ന​തെ​ന്നാ​ണ്​ ജെ.​ഡി.​യു വാ​ദം. എ​ന്നാ​ൽ, അ​ത്​ പ​ഴ​ങ്ക​ഥ ആ​ണെ​ന്നും അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ നി​ല നോ​ക്കി​യാ​ൽ മ​തി​യെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ്​ ബി.​ജെ.​പി. 2014​ൽ ​ജെ.​ഡി.​യു​വി​ന്​ വെ​റും ര​ണ്ട്​ സീ​റ്റി​ലാ​ണ്​ വി​ജ​യം നേ​ടാ​നാ​യ​ത്. ബി.​ജെ.​പി​യാ​ക​െ​ട്ട സം​സ്​​ഥാ​ന​ത്ത്​ 22 സീ​റ്റി​ൽ വി​ജ​യി​ച്ചു.

സം​സ്​​ഥാ​ന​ത്ത്​ ലാ​ലു പ്ര​സാ​ദ്​ യാ​ദ​വി​​​െൻറ ഇ​ള​യ മ​ക​ൻ തേ​ജ​സ്വി യാ​ദ​വി​​​െൻറ ജ​ന​സ​മ്മി​തി വ​ർ​ധി​ച്ചു വ​രു​ക​യാ​ണ്. ബി​ഹാ​ർ ജ​ന​സം​ഖ്യ​യു​ടെ 16 ശ​ത​മാ​നം വ​രു​ന്ന ദ​ലി​തു​ക​ളും 26 ശ​ത​മാ​നം വ​രു​ന്ന സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ജാ​തി​ക​ളും ക​ടു​ത്ത അ​സം​തൃ​പ്​​തി​യി​ലു​മാ​ണ്. ന​രേ​ന്ദ്ര മോ​ദി​യു​െ​ട ‘അ​േ​ച്ഛ ദി​ൻ’ വ്യാ​ജ വാ​ഗ്​​ദാ​ന​മാ​യി​രു​ന്നു എ​ന്ന നി​ല​പാ​ടി​ലാ​ണ​വ​ർ. ബി.​ജെ.​പി​യു​ടെ ന​യ-​നി​ല​പാ​ടു​ക​ളും ജി.​എ​സ്.​ടി പോ​ലു​ള്ള തീ​രു​മാ​ന​ങ്ങ​ളും സം​സ്​​ഥാ​ന​ത്തെ തൊ​ഴി​ലാ​ളി സ​മൂ​ഹ​ങ്ങ​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലെ​ത്തി​ച്ച​താ​യി ദ​ലി​ത്​ നേ​താ​വും ‘ഭീം ​ആ​ർ​മി’ പ്ര​സി​ഡ​ൻ​റു​മാ​യ അ​മ​ർ ആ​സാ​ദ്​ പ​റ​ഞ്ഞു.

ജെ.​ഡി.​യു -ബി.​ജെ.​പി അ​വി​ശ്വാ​സം നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. നി​തീ​ഷ്​ കു​മാ​റി​​​െൻറ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ​ശ്ര​മ​ങ്ങ​ൾ ബി.​ജെ.​പി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്​ ജെ.​ഡി.​യു. ബി​ഹാ​റി​ൽ പ്ര​ള​യ​ക്കെ​ടു​തി​യു​ണ്ടാ​യ​പ്പോ​ൾ സം​സ്​​ഥാ​നം സ​ഹാ​യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്​ 7636 കോ​ടി​യാ​ണ്. എ​ന്നാ​ൽ, കേ​ന്ദ്രം അ​നു​വ​ദി​ച്ച​താ​​ക​െ​ട്ട 1700 കോ​ടി​യും. ഇ​ത്​ നി​തീ​ഷ്​ കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കാ​നാ​ണെ​ന്നാ​ണ്​ പാ​ർ​ട്ടി ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ബി.​ജെ.​പി പ്ര​ാ​ദേ​ശി​ക ത​ല​ത്തി​ൽ ന​ട​ത്തി​യ ‘രാ​മ ന​വ​മി’ ഘോ​ഷ​യാ​ത്ര​യെ തു​ട​ർ​ന്ന്​ പ​ല​യി​ട​ത്തും ക​ലാ​പ​ങ്ങ​ളു​ണ്ടാ​യി. ഇ​തും നി​തീ​ഷി​​​െൻറ ഭ​ര​ണം കു​ത്ത​ഴി​ഞ്ഞ​താ​ണെ​ന്ന്​ വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​​​െൻറ ഭാ​ഗ​മാ​യി​രു​ന്നെ​ന്ന്​ അ​വ​ർ വി​ല​യി​രു​ത്തു​ന്നു.

ബി​ഹാ​റി​ൽ ജെ.​ഡി.​യു​വി​നെ എ​ന്നും പി​ന്തു​ണ​ച്ച മു​സ്​​ലിം വോ​ട്ട​ർ​മാ​രെ അ​വ​ർ​ക്കെ​തി​രാ​ക്കു​ക എ​ന്ന ത​ന്ത്ര​വും ഇ​തി​നു പി​റ​കി​ലു​ണ്ട്. സം​സ്​​ഥാ​ന ജ​ന​സം​ഖ്യ​യു​ടെ 17 ശ​ത​മാ​നം മു​സ്​​ലിം​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish KumarLoksabaJSUBJPBJP
News Summary - BJP-JDU alliance - India news
Next Story