പട്ന: ബിഹാറിൽ മന്ത്രിസഭ രൂപീകരണത്തിനായി ബി.ജെ.പിയും ജെ.ഡി.യു തമ്മിലുള്ള ചർച്ചകൾ തുടരുന്നു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് വിമുഖത കാണിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പക്ഷേ മുമ്പുണ്ടായിരുന്ന പിന്തുണ നിതീഷിന് തുടർന്നും നൽകുമെന്ന് ബി.ജെ.പി അറിയിച്ചതായാണ് വിവരം.
വകുപ്പുകളുടെ വിഭജനം സംബന്ധിച്ച ചർച്ചകളിൽ മുമ്പ് ജെ.ഡി.യു കൈവശം വെച്ചിരുന്ന ആഭ്യന്തരം, വിദ്യഭ്യാസം തുടങ്ങിയ വകുപ്പുകൾക്ക് മേൽ ബി.ജെ.പി അവകാശവാദമുന്നയിച്ചുവെന്നാണ് വാർത്തകൾ. എൻ.ഡി.എയിലെ ചെറുകക്ഷികൾക്കും മന്ത്രിസഭയിൽ പ്രതിനിധികളുണ്ടാവും.
നവംബർ 16ന് നിതീഷ് സർക്കാറിെൻറ സത്യപ്രതിജ്ഞ നടത്താനാണ് നീക്കം നടക്കുന്നത്. അതേസമയം, മറുപക്ഷത്ത് എൻ.ഡി.എയിലെ ചെറുകക്ഷികളെ അടർത്തിയെടുക്കാനുള്ള നീക്കങ്ങൾക്ക് ആർ.ജെ.ഡിയും തുടക്കമിട്ടുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.