ന്യുഡൽഹി: മധ്യപ്രദേശിൽ നിന്നുള്ള പുതിയ എം.പി സമ്പാതിയ ഉകെ ബി.ജെ.പിക്ക് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 65 വർഷമായി രാജ്യസഭയിൽ കോൺഗ്രസിനുള്ള മേൽക്കൈ തകർത്തെറിഞ്ഞ് ബി.ജെ.പിെയ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കാൻ സഹായിച്ചുെവന്നതാണ് ആ ദൗത്യം. ബി.െജ.പിക്ക് നിലവിൽ 58 അംഗങ്ങളാണ് രാജ്യസഭയിൽ ഉള്ളത്. കോൺഗ്രസിന് 57 പേരെ ഉള്ളൂ. എന്നാലും 245 സീറ്റുകളിൽ ഭൂരിപക്ഷം ലഭിക്കാൻ ബി.ജെ.പിക്ക് ഇനിയും എം.പിമാർ വേണം.
2018 വരെ കോൺഗ്രസായിരുന്നു രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാകേണ്ടിയിരുന്നത്. എന്നാൽ, രണ്ട് എം.പിമാരുടെ മരണം അവരെ പിന്നോട്ടടിപ്പിച്ചു. കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായിരുന്ന അനിൽ മാധവ് ധവെയുടെ മരണത്തെ തുടർന്ന് ഒഴിഞ്ഞ സീറ്റിലാണ് സമ്പാതിയ ഉകെ മത്സരിച്ചത്.
അടുത്ത ചൊവ്വാഴ്ച ഒമ്പത് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും, ആറെണം പശ്ചിമ ബംഗാളിലും മൂന്നെണം ഗുജറാത്തിലും. അമിത്ഷായും സ്മൃതി ഇറാനിയും മത്സരിക്കുന്ന ഗുജറാത്തിെല രണ്ടു സീറ്റുകളിൽ വിജയം ബി.ജെ.പി ഉറപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിൽ മത്സരിക്കുന്ന കോൺഗ്രസിെൻറ അഹമ്മദ് പേട്ടലിനെ തോൽപ്പിക്കുവാൻ വേണ്ടെതല്ലാം ബി.ജെ.പി ചെയ്യുന്നുമുണ്ട്.
ബംഗാളിൽ രണ്ടു കോൺഗ്രസ് എം.പിമാരുെട കാലാവധി അവസാനിച്ചിരിക്കുന്നു. എന്നാൽ, ഒരു സീറ്റിൽ മാത്രമേ പാർട്ടിക്ക് വിജയം ഉറപ്പുള്ളൂ. സംസഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ തൃണമൂൽ കോൺഗ്രസ് അഞ്ചു സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം ബി.ജെ.പി നേടിയതോടെ അവിടെ നിന്നുള്ള ഒമ്പത് രാജ്യസഭാ സീറ്റിൽ എെട്ടണ്ണത്തിലും വിജയം വരിക്കാൻ ബി.ജെ.പിക്കായി. ഇതാണ് രാജ്യസഭയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകാൻ ബി.ജെ.പിയെ സഹായിച്ചത്.
സംസ്ഥാന നിയമസഭകളിലെ അംഗങ്ങളാണ് രാജ്യസഭാ എം.പിമാരെ തെരഞ്ഞെടുക്കുന്നത്. ആറു വർഷമാണ് രാജ്യസഭാ അംഗത്തിന്‍റെ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.