അരാരിയ: ബിഹാറിലെ അരാരിയ ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രകോപനപരമായ രീതിയിൽ പ്രസംഗിച്ച ബിഹാർ ബി.െജ.പി അധ്യക്ഷനും എം.പിയുമായ നിത്യാനന്ദ റായിെക്കതിരെ കേസെടുത്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് കേസ്. അരാരിയ ജില്ല മജിസ്ട്രേറ്റ് ഹിമാൻഷു ശർമയുടെ നിർദേശപ്രകാരം നർപട്ഗഞ്ച് അസംബ്ലി മണ്ഡലത്തിലെ സർക്കിൾ ഒാഫിസറാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്.
ആർ.ജെ.ഡി സ്ഥാനാർഥി ജയിക്കുകയാണെങ്കിൽ അരാരിയ െഎ.എസിെൻറ സുരക്ഷിത താവളമാകുമെന്ന് മാർച്ച് ഒമ്പതിന് നർപട്ഗഞ്ചിൽ നടന്ന പൊതുയോഗത്തിൽ നിത്യാനന്ദ റായ് പറഞ്ഞിരുന്നു.
ഇതാണ് വിവാദമായത്. നിത്യാനന്ദ റായിയുടെ പ്രസ്താവനക്കെതിരെ ആർ.ജെ.ഡി വൈസ് പ്രസിഡൻറ് ശിവാനന്ദ് തിവാരി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.