ന്യൂഡൽഹി: വെന്റിലേറ്ററിൽ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗിക്ക് ഗോമൂത്രം ഒഴിച്ചു നൽകുന്ന ബി.ജെ.പി പ്രവർത്തകന്റെ വിഡിയോ വൈറലാകുന്നു. പി.പി.ഇ കിറ്റിനൊപ്പം ബി.ജെ.പി ചിഹ്നം പതിപ്പിച്ച ഷാൾ ധരിച്ചാണ് പ്രവർത്തകൻഗോമൂത്രം നൽകുന്നത്.
സംഭവം നാണക്കേടാണെന്നും ഈ സർക്കാറിനെതിരെ പറയാൻ ഇനി വാക്കുകൾ ഒന്നുമില്ലെന്നുമുള്ള അടിക്കുറിപ്പോടെ യൂത്ത് കോൺഗ്രസ് ഔദ്യോഗിക പേജാണ് വിഡിയോ പങ്കുവെച്ചത്. എന്നാൽ സംഭവം വലിയ പ്രധാന്യത്തോടെ പങ്കുവെച്ച സൂറത്തിലെ ബി.ജെ.പി ലീഡർ കിഷോർ ബിൻഡാൽ വ്യാപക പരിഹാസങ്ങളുയർന്നതോടെ വിഡിയോ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.