തെരഞ്ഞെടുപ്പ് ജയത്തിനു പിന്നാലെ ഇറച്ചിക്കടകൾക്കെതിരെ സ്വാമി ബാൽമുകുന്ദ് ആചാര്യ

ജയ്പൂർ: തെരഞ്ഞെടുപ്പിൽ ജയിച്ച് പിറ്റേദിവസം തന്നെ അനുയായികളുമായി തെരുവിലിറങ്ങി രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എ. ജയ്പൂരിലെ സിൽവർ മിന്റ് റോഡിൽ പ്രവർത്തിക്കുന്ന ഇറച്ചിക്കടകൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സ്വാമി ബാൽമുകുന്ദ് ആചാര്യയാണ് തെരുവിലിറങ്ങിയത്.

ജയ്പൂരിലെ ഹവാ മഹൽ നിയോജക മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിലാണ് ബൽമുകുന്ദ് ആചാര്യ ജയിച്ചത്. കോൺഗ്രസിന്റെ ആർ.ആർ തിവാരിയായിരുന്നു എതിരാളി. 974 വോട്ടുകൾക്കാണ് ഇദ്ദേഹം പരാജയപ്പെട്ടത്.

ആദ്യം അനുയായികൾക്ക് നടുവിൽനിന്ന് പൊലീസുകാരനെ ​ഫോണിൽ വിളിച്ച് നഗരത്തി​ലെ അനധികൃത കടകൾ​ക്കെതിരെ നടപടി ആവശ്യപ്പെട്ടു. പിന്നാലെ, ടൗണിലിറങ്ങി കടകൾക്ക് മുന്നി​ലെത്തി ലൈസൻസ് കാണിക്കാനാവശ്യപ്പെട്ടു. ഒപ്പമുള്ള പൊലീസുകാരോട് കർക്കശ സ്വരത്തിൽ ആജ്ഞാപിക്കുന്നതും കാണാം. ജയ്പൂരിലെ സിൽവർ മിന്റ് റോഡിൽ പ്രവർത്തിക്കുന്ന എല്ലാ അനധികൃത ഇറച്ചിക്കടകളും ഉടൻ പൂട്ടണമെന്നാണ് ബിജെപി എം.എൽ.എ ആവശ്യ​പ്പെടുന്നത്.

ബാൽമുകുന്ദ് ആചാര്യ അടക്കം ഇത്തവണ നാല് തീവ്ര ഹിന്ദുത്വ സന്യാസിമാരെയാണ് ബി.ജെ.പി തെര​ഞ്ഞെടുപ്പ് കളത്തിലിറക്കിയത്. പൊഖ്‌റാനിൽ മഹന്ത് പ്രതാപ് പുരി, സിരോഹിയിൽ ഒതാരം ദേവസി, തിജാരിയിൽ ബാലക് നാഥ് എന്നിവരാണ് മറ്റുള്ളവർ. ഇതിൽ രാജസ്ഥാനിലെ യോഗി ആദിത്യനാഥായി അറിയപ്പെടുന്ന തീവ്ര ഹിന്ദുത്വവാദിയായ ബാലക് നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. 1951ൽ മണ്ഡലം രൂപവത്കരണത്തിന് ശേഷം 2018 വരെയുള്ള കാലയളവിൽ ഇടയിൽ ഒരിക്കൽ മാത്രമാണ് തിജാരിയിൽ ബി.ജെ.പി വിജയിച്ചത്.

Tags:    
News Summary - BJP Leader In Action Mode Soon After Claiming Victory In Rajasthan Polls, Vows To Shut All Illegal Meat Shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.