കനയ്യലാൽ, സിദ്ധു മൂസ്‍വാല: അനുശോചനപ്രമേയവുമായി ബി.ജെ.പി

ഹൈദരാബാദ്: ഉദയ്പൂരിൽ കൊല്ലപ്പെട്ട തയ്യൽക്കാരൻ കനയ്യ ലാൽ, പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാല എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച് ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ അനുശോചന പ്രമേയം.നിരവധി പ്രമുഖരെയും ബി.ജെ.പി നേതാക്കളെയും മണിപ്പൂരിൽ മണ്ണിടിച്ചിലിൽ മരിച്ച സൈനിക ഉദ്യോഗസ്ഥരെയും

ബി.ജെ.പി ജനറൽ സെക്രട്ടറി ദിലീപ് സൈകിയ ഹൈദരാബാദിൽ നടക്കുന്ന നിർവാഹക സമിതി യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ അനുസ്മരിച്ചു.നൂപുർ ശർമയുടെ പരാമർശത്തെ പിന്തുണച്ച് പോസ്റ്റിട്ട ഉദയ്പൂരിലെ തയ്യൽക്കാരനായ കനയ്യ ലാലിനെ ദിവസങ്ങൾക്ക് മുമ്പാണ് കൊലപ്പെടുത്തിയത്.

പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെ മെയ് 29നാണ് പഞ്ചാബിലെ മൻസ ജില്ലയിൽ സിദ്ധു മൂസ്വാല എന്ന ശുഭ്ദീപ് സിങ് സിദ്ധു വെടിയേറ്റ് മരിച്ചത്.

Tags:    
News Summary - BJP leader moves condolence resolution at national meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.