പശ്ചിമബംഗാളിൽ അജ്ഞാതരുടെ വെടിയേറ്റ് ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമബംഗാളിൽ അജ്ഞാതരുടെ വെടിയേറ്റ് ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു. പൂർവ്വ ബർദ്ധമാനിലെ ശക്തിഗഡിൽ വച്ചാണ് ബി.ജെ.പി നേതാവ് രാജു ത്സായെ അജ്ഞാതർ കൊലപ്പെടുത്തിയത്.

ദുർഗാപൂർ ആസ്ഥാനമായുള്ള ബിസിനസുകാരനായ രാജു ഝാ, ചില സഹപ്രവർത്തകർക്കൊപ്പം കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ, ശക്തിഗഢ് പ്രദേശത്ത് നിന്നാണ് അജ്ഞാതരുടെ ആക്രമണത്തിനിരയായത്. കാറിൽ രാജു ഝാ ഉൾപ്പെടെ മൂന്ന് പേരുണ്ടായിരുന്നു. ​

കൊലപാതത്തിന്റെ പ്രേരണ വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ബർധമാൻ എസ്.പി. കാംനാസിസ് സെൻ അറിയിച്ചു. നിലവിലെ സംഘർഷവുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - BJP leader Raju Jha shot dead in West Bengal's Bardhaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.