ഇൻഡോർ: നിർമാണത്തൊഴിലാളികളിൽ ചില ബംഗ്ലാദേശികളുണ്ടെന്ന് സംശയിക്കുന്നതായി ബി.ജെ.പി നേതാവ് കൈലാഷ് വിജയ്വർഗീയ. ‘വിചിത്ര’മായ ഭക്ഷണ രീതിയിലൂടെ ഇത്തരക്കാരെ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലി ച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി നേതാവിന്‍റെ പ്രസ്താവന.
വീട്ടിൽ അടുത്തിടെ ജോലിക്കെത്തിയ നിർമാണത്തൊഴിലാളികളിൽ ബംഗ്ലാദേശികളുണ്ടെന്ന് എനിക്ക് സംശയം തോന്നി. അവരുടെ വിചിത്രമായി ഭക്ഷണ രീതി കണ്ടാണ് അവരുടെ പൗരത്വത്തെക്കുറിച്ച് സംശയം തോന്നിയത്. എന്നാൽ പൊലീസിൽ പരാതിയൊന്നും നൽകിയിട്ടില്ല. ആളുകൾ ജാഗരൂകരാവാൻ വേണ്ടിയാണ് സംഭവം പറയുന്നത് -ബി.ജെ.പി നേതാവ് വിശദീകരിച്ചു.
എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്? പുറത്തുനിന്ന് ആളുകൾ രാജ്യത്ത് കയറി ഭീകരവാദം പ്രചരിപ്പിക്കുകയാണ്. ഒന്നര വർഷമായി ആയുധധാരികളായ ബംഗ്ലാദേശി ഭീകരവാദികൾ എന്നെ പിന്തുടരുന്നുണ്ട്.
അഭ്യൂഹങ്ങൾ കേട്ട് ആശയക്കുഴപ്പത്തിലാകരുത്. യാഥാർഥ അഭയാർഥികൾക്ക് അഭയം നൽകാനും രാജ്യ സുരക്ഷക്ക് ഭീഷണിയായവരെ തിരിച്ചറിയാനും വേണ്ടിയാണ് നിയമം -വിജയ്വർഗീയ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.