ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. അരുണാചലിലെ ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ മുൻനിർത്തിയാണ് വിമർശനം. അമിത് ഷായുടെ പ്രസ്താവനയുമായെത്തിയ പത്ര വാർത്തയിലെ തലക്കെട്ട് ഉദ്ധരിച്ചാണ് വിമർശനം.
ഇന്ത്യയിലെ അതിർത്തികൾ സുരക്ഷിതമാണെന്ന് അമിത് ഷാ പറയുന്നു. ഈ പ്രസ്താവന ഒരു നുണയാണ്. ആഭ്യന്തര മന്ത്രിയായിരിക്കാൻ അമിത് ഷാക്ക് അർഹതയില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ അതിർത്തിയിലേക്ക് ആളുകൾ നുഴഞ്ഞു കയറുന്ന കാലം കഴിഞ്ഞുവെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.
ഇപ്പോൾ ഇന്ത്യൻ അതിർത്തിയിലേക്ക് നോക്കാൻ പോലും ആളുകൾ ഭയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അരുണാചൽപ്രദേശിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മോദി സർക്കാർ വലിയ പ്രാധാന്യമാണ് അതിർത്തികൾക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ അമിത് ഷായുടെ ഇന്ത്യ സന്ദർശനത്തെ വിമർശിച്ച് ചൈന രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.