ഡല്‍ഹി: കോൺഗ്രസ് നേതാവ് രാഗുൽ ഗാന്ധിക്കെതിരെ അപകീർത്തി കേസ് നൽകിയ ബി.ജെ.പി നേതാവും സൂറത്ത് വെസ്റ്റ് എം.എൽ.എയുമായ പൂർണേഷ് മോദിക്ക് സുപ്രധാന പദവി നൽകി പാർട്ടി. കേന്ദ്ര ഭരണ പ്രദേശങ്ങളായ ദദ്ര നാഗർ ഹവേലി, ദാമൻ ദിയു എന്നിവയുടെ പാർട്ടി രാഷ്ട്രീയകാര്യ ചുമതലയാണ് ബി.ജെ.പി അദ്ദേഹത്തിന് നൽകിയത്.
ദദ്ര നാഗർ ഹവേലി, ദാമൻ ദിയു എന്നിവയുടെ പാർട്ടി ചുമതല പൂർണേഷ് മോദിക്കും ദുശ്യന്ത് പട്ടേലിന് സഹ ചുമതലയും നൽകിയതായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. 2019ലെ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ 'മോദി' പരാമർശം ചൂണ്ടിക്കാട്ടിയാണ് രാഹുലിനെതിരെ പൂർണേഷ് അപകീർത്തി കേസ് നൽകിയത്. 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ട്' എന്ന രാഹുലിന്‍റെ പരാമർശമാണ് കേസിന് ആധാരം.
അപകീര്‍ത്തി കേസില്‍ സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തേക്കാണ് തടവ് ശിക്ഷ വിധിച്ചത്. ഈ വിധി വന്നതോടെ രാഹുലിനെ വയനാട് മണ്ഡലം എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. രാഹുൽ ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. പിന്നാലെ സുപ്രീം കോടതിയാണ് രാഹുലിന്‍റെ ലോക്സഭാംഗത്വം പുനസ്ഥാപിച്ച് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.