മുംബൈ: മഹാരാഷ്ട്രയിൽ മദ്രസകൾ അടച്ചുപൂട്ടണമെന്ന ബി.ജെ.പി ആവശ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ബി.ജെ.പി നേതാക്കൾക്ക് സമനില നഷ്ടമായെന്ന് കോൺഗ്രസ് നേതാവ് സചിൻ സാവന്ത് പറഞ്ഞു.
സംസ്ഥാന സർക്കാർ ഫണ്ട് നൽകുന്ന മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്. 2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മദ്രസകൾ ആധുനികവൽക്കരിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ഇപ്പോൾ അത് അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയാണെന്ന് സചിൻ സാവന്ത് കുറ്റപ്പെടുത്തി.
ബി.ജെ.പി എം.എൽ.എയായ അതുൽ ഭത്കൽകാറാണ് മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഹിന്ദുത്വം തെളിയിക്കാൻ ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ സർക്കാർ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.