File Photo

രാഹുലിന്‍റെ വ്യാജ വീഡിയോ പങ്കു വെച്ച് ബി.ജെ.പി നേതാക്കൾ; മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: എസ്.എഫ്.ഐ പ്രവർത്തകർ എം.പി ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് വയനാട്ടിൽ രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം ഉദയ്പൂരിലെ കൊലപാതകവുമായി ബന്ധപ്പെടുത്തി ബി.ജെ.പി നേതാക്കളും പ്രവർത്തകരും വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന് കോൺഗ്രസ് കത്തയച്ചു.

ഉടൻ ക്ഷമ ചോദിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് സീ ന്യൂസ് സംപ്രേഷണം ചെയ്ത വീഡിയോ ആണ് തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് ബി.ജെ.പി നേതാക്കൾ പ്രചരിപ്പിക്കുന്നത്. വീഡിയൊ വ്യാജമായതുകൊണ്ടാണ് മറ്റു ചാനലുകളൊന്നിലും വരാത്തത്. സീ ചാനലിനെതിരെ നിയമ നടപടി ആരംഭിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - BJP leaders shared Rahul's fake video; Congress will take legal action if they don't apologize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.