ന്യൂഡൽഹി: പ്രതിഛായ ഇടിഞ്ഞ് തിരിച്ചടി നേരിടുമെന്ന ആശങ്കയിലായ ബി.ജെ.പി അഴിച്ചു പണികളിലേക്ക്. കേന്ദ്രമന്ത്രിസഭ വൈകാതെ പുനഃസംഘടിപ്പിച്ചേക്കും. കോവിഡ് പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കേ, ധനമന്ത്രി നിർമല സീതാരാമൻ, ആരോഗ്യ മന്ത്രി ഹർഷ്വർധൻ എന്നിവരുടെ കസേര അപകടത്തിൽ.
ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, അസം മുൻമുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ, കോൺഗ്രസിൽനിന്ന് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരാണ് മന്ത്രിമാരാകാൻ ഊഴംകാക്കുന്നത്.
യു.പിയിൽ മുഖ്യമന്ത്രി മാറണമെന്ന മുറവിളി ഉയരുന്നുണ്ടെങ്കിലും, യോഗി ആദിത്യനാഥ് തുടരും. എന്നാൽ, ഏതാനും പുതുമുഖങ്ങളെ ഉൾക്കൊള്ളിച്ചുള്ള മന്ത്രിസഭ പുനഃസംഘടനക്ക് സാധ്യതയേറി.
ബി.എസ്. െയദിയൂരപ്പയെ മാറ്റി കർണാടകത്തിൽ പുതിയ മുഖ്യമന്ത്രിയെ നിയോഗിക്കാനും ഒരുങ്ങുകയാണ് ബി.ജെ.പി. പാർട്ടി ജനറൽ സെക്രട്ടറിമാരുടെ രണ്ടു ദിവസത്തെ യോഗം പുനഃസംഘടന കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.