ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാൻ സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാജസ്ഥാനിലെ ജനങ്ങൾക്കായി ബി.ജെ.പി ഒന്നും ചെയ്തിട്ടില്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ഇപ്പോഴത്തെ സന്ദർശനം രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണസംബന്ധമായ കാര്യങ്ങൾക്കല്ലെന്നും സച്ചിൻ ആരോപിച്ചു.
"പ്രധാനമന്ത്രിയുടെയും ബി.ജെ.പി നേതാക്കളുടെയും ആവർത്തിച്ചുള്ള സന്ദർശനം എന്തിനാണെന്ന് ജനങ്ങൾക്ക് മനസിലാകും.ഇതുവരെ രാജസ്ഥാന്‍റെ പ്രത്യേക ആവശ്യങ്ങൾ ബി.ജെ.പി പരിഗണിച്ചിട്ടില്ല. അവർ പ്രചരണത്തിനായി മാത്രമാണ് വരുന്നത്. രാജസ്ഥാനിലെ നേതാക്കൾക്ക് ജനങ്ങളെ അനുനയിപ്പിക്കാൻ കഴിയാത്തതിനാലാണ് ഡൽഹിയിൽ നിന്ന് നേതാക്കളെ കൊണ്ടുവരുന്നത്"- സച്ചിൻ പൈലറ്റ് പറഞ്ഞു.
ഒരു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി രാജസ്ഥാനിൽ എത്തിയത്. റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം കോൺഗ്രസിനെ വിമർശിച്ചിരുന്നു. സംസ്ഥാനത്ത് സ്ത്രീകൾക്കും ദലിത് വിഭാഗത്തിനും എതിരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണെന്നും അഞ്ച് വർഷത്തെ ഭരണം കൊണ്ട് കോൺഗ്രസ് നാടിനെ തകർത്തുവെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ബി.ജെ.പി അധികാരത്തിൽ വന്നാൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.