കൊൽക്കത്ത: ബി.െജ.പി പ്രവർത്തകരുടെ കൊലപാതകത്തിൽ മമതബാനർജി സർക്കാർ സ്വന്തം പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിന് മുന്നിലെത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കോവിഡ് പശ്ചാത്തലത്തിൽ സമ്മേളനങ്ങൾ നിരോധിച്ച സർക്കാർ ഉത്തരവ് ലംഘിച്ചാണ് ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തിയത്.
ബി.ജെ.പി പ്രക്ഷോഭകർ ബംഗാൾ സർക്കാർ സെക്രട്ടേറിയറ്റായ നബന്നക്ക് അകത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തിവീശി. ഇത് സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പൊലീസ് പ്രവർത്തകരെ തല്ലുകളും ഓടിയവരെ കല്ലെറിയുകയും ചെയ്തുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കൈലാഷ് വിജയവർഗിയ പറഞ്ഞു.
#WATCH Howrah: BJP workers try to break police barricade put in place to stop the Party's 'Nabanna Chalo' agitation against the alleged killing of party workers in the state; police use tear gas to bring the situation under control.#WestBengal pic.twitter.com/ChQdi0NYXj
— ANI (@ANI) October 8, 2020
മുഖ്യമന്ത്രി മമത ബാനർജിയുടെ ഓഫീസ് ഉൾപ്പെടെയുള്ളവ സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് ശുചിത്വവൽക്കരണത്തിനായി ഇന്ന് അടച്ചിരുന്നു. എന്നാൽ 'നബന്ന ചലോ' എന്ന പ്രതിഷേധ പരിപാടി നടക്കുമെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പൂട്ടിയിട്ടതെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ഈ നടപടി മുഖ്യമന്ത്രി ഭയക്കുന്നുവെന്നതിെൻറ അടയാളമാണെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ച് 'നബന്ന ചലോ' എന്ന സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടിക്ക് ബി.ജെ.പി. ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ബി.ജെ.പിയുടെ യുവജനവിഭാഗം മേധാവി തേജസ്വി സൂര്യയും കൊൽക്കത്തയിലെത്തിയിരുന്നു.
ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ രാജു ബാനര്‍ജി, എം.പി. ജ്യോതിര്‍മയി സിങ് മഹാതോ തുടങ്ങി നിരവധി നേതാക്കള്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബംഗാള്‍ പോലീസിൻെറ നടപടിയില്‍ പ്രതിഷേധിച്ച് ഹൗറയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ടയറുകള്‍ക്ക് തീയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.