പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് വ്യാജ രക്തദാനം; പരിഹാസവുമായി സോഷ്യൽ മീഡിയ

ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വ്യാജ രക്തദാനം നടത്തിയ ബി.ജെ.പി നേതാവിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങൾ. ഉത്തർപ്രദേശിലെ മൊറാദാബാദ് മേയറും മുതിർന്ന ബി.ജെ.പി നേതാവുമായ വിനോദ് അഗർവാളിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ പരിഹാസം ഉയരുന്നത്. വിനോദ് അഗർവാളിന്റെ വ്യാജ രക്തദാന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ വൈറൽ ആയിരുന്നു.

ബി.ജെ.പിയുടെ പ്രാദേശിക ഓഫിസിൽ സെപ്തംബർ പതിനേഴിനാണ് സംഭവം. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിച്ച രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അഗർവാൾ. അഗർവാൾ കട്ടിലിൽ കിടന്നതോടെ ഡോക്ടർമാർ എത്തി രക്തസമ്മർദം പരിശോധിച്ചു. പക്ഷെ രക്തമെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കരുതെന്ന് അഗർവാൾ ആരോഗ്യ പ്രവർത്തകരോട് ആവശ്യപ്പെട്ടു. സൂചി തൊലിപുറത്ത് ഘടിപ്പിക്കുകയും വീഡിയോ ചിത്രീകരിച്ച ശേഷം സൂചി എടുത്തുമാറ്റി അഗർവാൾ പോവുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്ന് അഗർവാളിന്റെ രക്തദാനം വ്യാജമാണെന്ന് സമൂഹ മാധ്യമം പരിഹസിച്ചു.

സംഭവത്തിൽ പ്രതികരണവുമായി അഗർവാൾ രംഗത്തെത്തി. രക്തം നല്കാൻ തന്നെയാണ് താൻ ക്യാമ്പിലെത്തിയതെന്നും ആരോഗൃ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് ഡോക്ടർമാർ അന്വേഷിച്ചപ്പോൾ തനിക്ക് പ്രമേഹവും ഹൃദയസംബദ്ധമായ പ്രശ്നങ്ങളും ഉണ്ടെന്ന് പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് രക്തദാനം നടത്താൻ കഴിയില്ലെന്ന് ഡോക്ടർമാർ പറയുകയും തുടർന്ന് താൻ അവിടെ നിന്ന് പോവുകയായിരുന്നുവെന്നും അഗർവാൾ പറഞ്ഞു. 

Tags:    
News Summary - bjp-mayor-fake-blood-donation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.