ഭോപ്പാൽ: കേന്ദ്രസർക്കാറിെൻറ പുതിയ നികുതി പരിഷ്കാരം ജി.എസ്.ടി എന്താണെന്ന് തനിക്ക് മനസിലായിട്ടില്ലെന്ന് തുറന്ന് സമ്മതിച്ച് ബി.ജെ.പി മന്ത്രി. മധ്യപ്രദേശിലെ മന്ത്രിയായ ഒാം പ്രകാശ് ധ്രുവാണ് ജി.എസ്.ടിയെ സംബന്ധിച്ച് തെൻറ അജ്ഞത തുറന്ന് പറഞ്ഞത്. നോട്ട് നിരോധനത്തിെൻറ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനായി ബി.ജെ.പി സംഘടിപ്പിച്ച പൊതു ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
തനിക്ക് ജി.എസ്.ടി എന്താണെന്ന് മനസിലായിട്ടില്ല. അതുകൊണ്ട് ജി.എസ്.ടിയെ സംബന്ധിച്ച് സംസാരിക്കുന്നില്ല. ചാർേട്ടർഡ് അക്കൗണ്ടുമാർക്കും വ്യാപാരികൾക്കും ഇതിനെ കുറിച്ച് ധാരണയില്ല. പലരും ജി.എസ്.ടിയെ കുറിച്ച് മനസിലാക്കി വരുത്തതേയുളളുവെന്നും ധ്രുവ് പറഞ്ഞു.
നേരത്തെ ജി.എസ്.ടിയെ സംബന്ധിച്ച് രൂക്ഷമായ വിമർശനങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരെല്ലാം ജി.എസ്.ടിയെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.