ലഖ്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഡെങ്കിപ്പനി ബാധിച്ച് 40 കുട്ടികൾ മരിച്ചതായി ബി.ജെ.പി എം.എൽ.എ മനീഷ് അസീജ. അതേസമയം ഒരാഴ്ചക്കിടെ 40 കുട്ടികൾ മരിച്ചെന്ന ആരോപണം സംസ്ഥാന സർക്കാർ നിഷേധിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കുമെതിരെ വിമർശനം ശക്തമായി.
അസീജയുടെ വാദം തെറ്റാണെന്നും 40 കുട്ടികൾ മരിച്ചതായി റിേപ്പാർട്ടുകൾ ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി ജയ് പ്രദീപ് സിങ് പറഞ്ഞു.
'ഫിറോസാബാദിൽ 40ൽ അധികം കുട്ടികൾ ആഗസ്റ്റ് 22നും 23നും ഇടയിലായി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. രാവിലെ ആറുകുട്ടികൾ മരിച്ചെന്ന ദുഃഖവാർത്തയും ലഭിച്ചിരുന്നു' -അസീജ പി.ടി.ഐയോട് പറഞ്ഞു. നാലിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്നും എം.എൽ.എ പറഞ്ഞു.
സംസ്ഥാന സർക്കാർ കൊതുക് -അണുനശീകരണത്തിന് വാഹനങ്ങൾ നൽകിയിരുന്നതായും മുനിസിപ്പൽ കോർപറേഷൻ അവ ഉപയോഗപ്പെടുത്തിയില്ലെന്നും എം.എൽ.എ കുറ്റപ്പെടുത്തി. മഥുരയിലെ കോഹ് ഗ്രാമത്തിൽ ഒമ്പതുപേരാണ് പനി ബാധിച്ച് മരിച്ചത്. രാവിലെ ഒരു മരണം റിപ്പോർട്ട് ചെയ്തതായി ഗ്രാമത്തലവൻ ഹരേന്ദ്ര പറഞ്ഞു. മരിച്ച ഒമ്പതുപേരിൽ എട്ടും കുട്ടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.