ബി.ജെ.പി അസം ഘടകത്തിൽ ഗ്രൂപ്പിസം; പാർട്ടി വിടുമെന്ന്​ എം.എൽ.എ

ഗുവാഹത്തി: ഗ്രൂപ്പിസവും അവഗണനയും രൂക്ഷമായതിനാൽ പാർട്ടിവിടുമെന്ന്​ അസമിലെ ബി.ജെ.പി എം.എൽ.എ. 30 വർഷമായി പാർട്ടിയിൽ സജീവമായ ശിലാദിത്യ ദേവാണ്​ വാർത്താസമ്മേളനം വിളിച്ച്​ രാജിക്കാര്യം പ്രഖ്യാപിച്ചത്​. എന്നാൽ, താൻ മറ്റൊരു പാർട്ടിയിലും ചേരില്ലെന്നും അടുത്ത വർഷം വരെ നിയമസഭാംഗമെന്ന നിലയിൽ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാൻ 30 വർഷമായി ബി.ജെ.പിയിലാണ്. എന്നാൽ, ഇപ്പോൾ എന്നെപ്പോലുള്ളവർക്ക് പാർട്ടിയിൽ ഒരു വിലയുമില്ല. മന്ത്രിയാകാൻ ഞാൻ ലോബിയിങ്​ നടത്തിയതായി ആർക്കും പറയാനാവില്ല. ഞാൻ 17 വർഷം ഡൽഹിയിലും മന്ത്രിസഭയിലും ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ എന്നെ രാഷ്ട്രീയമായി ഇല്ലായ്​മ ചെയ്യാനാണ്​ നീക്കം. അതിനാൽ എ​​െൻറ അഭിമാനം സംരക്ഷിക്കണം. സുഹൃത്തുക്കളുമായി ആലോചിച്ച ശേഷം ഞാൻ രാഷ്​ട്രീയ പ്രവർത്തനം അവസാനിപ്പിക്കും. പക്ഷേ നാ​െളത്തന്നെ ബി.ജെ.പിയിൽനിന്ന് രാജിവെക്കില്ല’’ ദേവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും എന്നാൽ, കോൺഗ്രസ്, എ.ഐ.യു.ഡി.എഫ് പോലുള്ള പാർട്ടികളിൽ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്​ഥാനത്ത്​ പാർട്ടിയിൽ ഗ്രൂപ്പിസം സജീവമാണ്​. നേതാവാകാനാണ്​ എല്ലാവരുടെയും ശ്രമം. എന്നാൽ, പ്രതിസന്ധി ഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ കഴിയുന്ന ഒരു നേതാവ് പോലും സംസ്​ഥാനത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - BJP MLA To Quit Party, Alleges Groupism By Leaders bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.