ഭാരതം ഉടൻ ഹിന്ദുരാഷ്ട്രമാകുമെന്ന് പാടിയ എം.എൽ.എക്കെതിരെ കേസ്

ഹൈദരാബാദ്: ഭാരതം ഉടൻ ഹിന്ദു രാഷ്ട്രമാകുമെന്ന് പാടിയ ബി.ജെ.പി എം.എൽ.എ ടി.രാജക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. സമൂഹത്തിന് ശല്യമാകും വിധം പൊതു സമാധാനത്തിന് ഭംഗം വരുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഭാരതം ഉടൻ തന്നെ ഒരു ഹിന്ദു രാഷ്ട്രമാകും. രാമനെ അംഗീകരിക്കാത്തവർ ഭാരതത്തിൽ നിന്ന് ഓടിപ്പോകേണ്ടി വരും. ഇതായിരുന്നു എം.എൽ.എയുടെ പാട്ടിലെ വരികൾ. ഹൈദരാബാദിൽ രാമനവമി യാത്രയിൽ പങ്കെടുത്തപ്പോഴാണ് വിദ്വേഷം സൃഷ്ടിക്കും വിധം അദ്ദേഹം പാട്ട് പാടിയത്.

അയോധ്യക്കും മഥുരക്കും കാശിക്കും ശേഷം ബുൾഡോസർ ഉപയോഗിച്ച് ഭാരതത്തെ വൃത്തിയാക്കുമെന്നും ശേഷം ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്നും അദ്ദേഹം റാലിയിൽ അവകാശപ്പെട്ടിരുന്നു.

Tags:    
News Summary - BJP MLA who sang 'Bharat will be Hindu rashtra soon' booked for disturbing peace in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.