ബംഗളൂരു: സഖ്യസർക്കാറിനെ താഴെയിറക്കാൻ ബി.ജെ.പി നടത്തുന്ന ഒാപറേ ഷൻ താമരയുമായി ബന്ധപ്പെട്ട ശബ്ദസന്ദേശ വിവാദങ്ങൾക്കിടെ ബി.ജെ. പിയെ വെട്ടിലാക്കി മറ്റൊരു ശബ്ദസന്ദേശംകൂടി പുറത്ത്.
മുൻ പ്രധാന മന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡക്കും മക നും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിക്കുമെതിരെയുള്ള അധിക് ഷേപ പരാമർശങ്ങളടങ്ങിയ സന്ദേശമാണ് പുറത്തായത്. ബി.ജെ.പിയുടെ ഹാസൻ എം.എൽ.എ ആയ പ്രീതം ഗൗഡയുടെ ശബ്ദമാണ് അതെന്നും വാർത്താചാനലുകൾ റിപ്പോർട്ട് ചെയ്തു. ജെ.ഡി.എസ് എം.എൽ.എയുടെ മകനുമായി പ്രീതം ഗൗഡ സംസാരിക്കുന്നതാണ് പുറത്തായത്.
‘സാബ്’ എത്ര തുക വേണമെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നാലുപേരെ കിട്ടിയപോലെ 11 പേരെകൂടി കണ്ടെത്തുകയാണ് തെൻറ ചുമതലയെന്നും പ്രീതം ഗൗഡ പറയുന്നു. അതിനായി 14 എം.എൽ.എമാരെ മുംബൈയിലെത്തിക്കണം.
എച്ച്.ഡി. ദേവഗൗഡ ഉടനെ മരിക്കുമെന്നും കുമാരസ്വാമി അസുഖബാധിതനാണെന്നും ജെ.ഡി.എസ് വൈകാതെ ചരിത്രമായി മാറുമെന്നുമാണ് സന്ദേശത്തിലുള്ളത്. വാർത്ത പുറത്തുവന്നതോടെ ജെ.ഡി.എസ് പ്രവർത്തകർ ഹാസൻ സിറ്റിയിലെ പ്രീതം ഗൗഡയുടെ വീട് ആക്രമിച്ചു.
വീടുനുനേരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി. സംഭവത്തെ തുടർന്ന് ഹാസനിൽ ബി.ജെ.പി-ജെ.ഡി.എസ് പ്രവർത്തകർ ഏറ്റുമുട്ടി. 15 ബി.ജെ.പി എം.എൽ.എമാർക്കൊപ്പം സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ബുധനാഴ്ച വൈകീട്ടോടെ ഹാസനിലെത്തി. സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം.
അതേസമയം, താൻ പറയാത്ത കാര്യം തെൻറ പേരിൽ അടിച്ചേൽപിച്ചാണ് ആക്രമണം നടത്തിയതെന്നും ഹാസനിലെ ബി.ജെ.പിയുടെ വളർച്ചയിൽ ജെ.ഡി.എസ് അസ്വസ്ഥരാണെന്നും പ്രീതം ഗൗഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.