വിവാദത്തിനിടെ പ്രോ​ടെം സ്പീ​ക്ക​റായി ബി.ജെ.പിയുടെ ഭ​ർ​തൃ​ഹ​രി മെ​ഹ്താ​ബ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂ​ഡ​ൽ​ഹി: 18ാം ലോ​ക്സ​ഭ​യു​ടെ പ്രോ​ടെം സ്പീ​ക്ക​റായി ബി.​ജെ.​പി എം.പി ഭ​ർ​തൃ​ഹ​രി മെ​ഹ്താ​ബ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ഏ​ഴു ​ത​വ​ണ എം.​പി​യാ​യ മെ​ഹ്താ​ബ് ഒ​ഡി​ഷ​യി​ൽ ​നി​ന്നു​ള്ള ബി.​ജെ.​പി നേ​താ​വാണ്.

അതേസമയം, പ്രോ​ടെം സ്പീ​ക്ക​ർ നി​യ​മ​ന​ത്തി​ൽ എ​ട്ടു​ ത​വ​ണ ലോ​ക്സ​ഭ എം.​പി​യാ​യ കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള കോ​ൺ​ഗ്ര​സി​ന്റെ ദ​ലി​ത് മു​ഖം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ അവഗണിച്ചതിൽ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ഇൻഡ്യ സഖ്യ തീരുമാനം. ഇതിന്‍റെ ഭാഗമായി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് അ​ട​ക്കമുള്ള ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾ പ്രോ​ടെം സ്പീ​ക്ക​ർ പാനലിൽ നിന്ന് പിന്മാറി.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ മറികടന്ന് ഏ​ഴു ​ത​വ​ണ മാത്രം എം.​പി​യാ​യ മെ​ഹ്താ​ബി​നെയാണ് പ്രോ​ടെം സ്പീ​ക്ക​ർ ആ​ക്കി​യ​ത്. ര​ണ്ടു ​ദി​വ​സം നീ​ളു​ന്ന സ​ത്യ​പ്ര​തി​ജ്ഞ​ക്ക് മെ​ഹ്താ​ബി​നെ സ​ഹാ​യി​ക്കാ​ൻ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് അ​ട​ക്കം മൂ​ന്ന് പ്ര​തി​പ​ക്ഷ എം.​പി​മാ​രെയും ഉൾപ്പെടുത്തി. ഡി.​എം.​കെ​യു​ടെ ടി.​ആ​ർ. ബാ​ലു, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്റെ സു​ദീ​പ് ബ​ന്ദോ​പോ​ധ്യാ​യ എ​ന്നി​വ​രാ​ണ് പ്ര​തി​പ​ക്ഷ​ത്തു​ നി​ന്ന് നി​യോ​ഗി​ക്ക​പ്പെ​ട്ട മ​റ്റു ര​ണ്ടു​പേ​ർ.

കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്. ഭർതൃഹരി മെഹ്താബിനെ പോലെ ഏഴ് തവണ തുടർച്ചയായി എം.പിയായ ബി.ജെ.പി നേതാവ് രമേശ് ചിൻഡപ്പ ജിഗജിനാഗി ഉണ്ടായിട്ടും അദ്ദേഹത്തെ പ്രോട്ടേം സ്പീക്കറാക്കാതിരുന്നത് കൊടിക്കുന്നിൽ സുരേഷിനെ പോലെ ദലിത് നേതാവ് ആയത് കൊണ്ടാണോ എന്ന് വക്താവ് ജയറാം രമേശ് ചോദിച്ചു.

ലോ​ക്സ​ഭ സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ സ്പീ​ക്ക​റു​ടെ ചെ​യ​റി​ലി​രു​ന്ന് പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യാ​ണ് പ്രോ​​ടെം സ്പീ​ക്ക​റു​ടെ ഉ​ത്ത​ര​വാ​ദി​ത്തം. പാ​ർ​ല​മെ​ന്റ് മ​ന്ദി​രോ​ദ്ഘാ​ട​ന​ത്തി​നും രാ​മ​ക്ഷേ​ത്ര പ്രാ​ണ​പ്ര​തി​ഷ്ഠ​ക്കും രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ ക്ഷ​ണി​ക്കാ​തി​രു​ന്ന​തു ​പോ​ലെ ദ​ലി​ത​നാ​യ പ്രോ​ടേം സ്പീ​ക്ക​ർ​ക്ക് മു​ന്നി​ൽ ഉ​ന്ന​ത ജാ​തി​ക്കാ​രാ​യ എം.​പി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ബി.​ജെ.​പി ആ​ഗ്ര​ഹി​ക്കാ​ത്ത​തു കൊ​ണ്ടാ​ണ് കൊ​ടി​ക്കു​ന്നി​ലി​നെ അ​വ​ഗ​ണി​ച്ച​തെ​ന്ന വാ​ദ​ത്തി​ൽ ഇ​ൻ​ഡ്യ സ​ഖ്യം ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

18ാം ലോ​ക്സ​ഭ​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യോ​ടെയാണ് ഇന്ന് ആരംഭിക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ, മ​റ്റു കേ​ന്ദ്ര​മ​ന്ത്രി​മാ​ർ എ​ന്നി​വ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ് അ​ക്ഷ​ര​മാ​ലാ ക്ര​മ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നു​ള്ള പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കുക.

കേരളത്തിൽ നിന്നുള്ള 18 എം.പിമാർ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്യുക. വിദേശയാത്രയിൽ ആയതിനാൽ ശശി തരൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.

Tags:    
News Summary - BJP MP Bhartruhari Mahtab takes oath as pro-tem Speaker of the 18th Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.