‘ബ്രിട്ടീഷ് അടിമത്തത്തിന്‍റെ അടയാളം’; ഭരണഘടനയിൽനിന്ന് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കണമെന്ന് ബി.ജെ.പി എം.പി

ന്യൂഡൽഹി: വിശാല പ്രതിപക്ഷ സഖ്യം ‘ഇൻഡ്യ’ എന്ന പേര് സ്വീകരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ‘ഇന്ത്യ’യെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരുന്നു. ഭരണഘടനയിൽനിന്ന് ഇന്ത്യ എന്ന വാക്കുതന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ബി.ജെ.പി എം.പി.

ഇന്ത്യ എന്നത് ബ്രിട്ടീഷ് അടിമത്തത്തിന്‍റെ അടയാളമാണെന്ന് ഉത്തരാഖണ്ഡിൽനിന്നുള്ള രാജ്യസഭ അംഗമായ നരേഷ് ബൻസാൽ പാർലമെന്‍റിൽ പറഞ്ഞു. ‘കോളനി ഭരണത്തിൽ അടിച്ചേൽപിക്കപ്പെട്ട പേരാണ് ഇന്ത്യ. രാജ്യത്തിന്റെ യഥാർഥ നാമം ഭാരത് എന്നാണ്. രാജ്യം ഇപ്പോഴും ചുമക്കുന്ന അടിമത്തത്തിന്റെ അടയാളമാണ് ഇന്ത്യ. അത് ഭരണഘടനയിൽനിന്ന് നീക്കണം’ -പ്രസംഗത്തിൽ എം.പി ആവശ്യപ്പെട്ടു.

സമാനമായ പരാമർശവുമായി നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രംഗത്തെത്തിയിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഭാരതവും ഇന്ത്യയും തമ്മിലുള്ള ഏറ്റുമുട്ടലാകുമെന്നായിരുന്നു ഹിമന്തയുടെ പ്രതികരണം. ട്വിറ്റർ ബയോയിൽനിന്ന് ഇന്ത്യ മാറ്റി ഭാരതം എന്നാക്കുകയും ചെയ്തിരുന്നു.

നേരത്തെ മോദിയും പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ചിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലും ഇന്ത്യൻ മുജാഹിദീനിലും പോപുലർ ഫ്രണ്ടിലുമെല്ലാം ഇന്ത്യയുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

Tags:    
News Summary - BJP MP Demands Word 'India' To Be Removed From Consitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.