കെജ്​രിവാൾ നക്​സലൈറ്റെന്ന്​ സുബ്രഹ്​മണ്യൻ സ്വാമി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ നക്​സലൈറ്റാണെന്ന്​ ബി.ജെ.പി എം​.പി സുബ്രഹ്​മണ്യൻ സ്വാമി. മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എച്ച്​.ഡി കുമാരസ്വാമി, മമത ബാനർജി, ചന്ദ്രബാബു നായിഡു എന്നിവർ എന്തിനാണ്​ കെജ്​രിവാളിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

ഡൽഹിയിലെ ​െഎ.എ.എസ്​ ഉദ്യോഗസ്​ഥരുടെ നിസഹകരണത്തിൽ ലഫ്​.ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട്​ അദ്ദേഹത്തി​​​​െൻറ വസതിയിൽ കെജ്രിവാളി​​െൻറ കുത്തിയിരിപ്പു സത്യാഗ്രഹം ഏഴാം ദിവസവും തുടരുകയാണ്​. ഒപ്പം ഉപ മുഖ്യമന്ത്രി മനീഷ്​ സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരും സത്യാഗ്രഹമിരിക്കുന്നുണ്ട്​.

ഇവർക്ക്​ പിന്തുണയുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എച്ച്​.ഡി കുമാരസ്വാമി, മമത ബാനർജി, ചന്ദ്രബാബു നായിഡു എന്നിവർ കെജ്​രിവാളി​​​​െൻറ വസതിയിലെത്തിയിരുന്നു. ലഫ്​.ഗവർണർ അദ്ദേഹത്തി​​​​െൻറ വസതിയിൽ വെച്ച്​ കെജ്​രിവാളിനെ സന്ദർശിക്കുന്നതിന്​ അനുമതി നിഷേധിച്ചതിനാലാണ് മുഖ്യമന്ത്രിമാർ​ കെജ്​രിവാളി​​​​െൻറ വസതിയിൽ എത്തിയത്​.

Tags:    
News Summary - BJP MP Subramanian Swamy says, 'Delhi CM is a Naxalite-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.