ദക്ഷിണ കർണാടക കത്തിക്കു​െമന്ന്​ ബി.ജെ.പി എം.പിയുടെ വിദ്വേഷ പ്രസംഗം

ബംഗുളൂരു: ദക്ഷിണ കർണാടക ജില്ല കത്തിക്കുമെന്ന്​  കർണാടക ബി.ജെ.പി എം.പി നളിൻ കുമാർ കത്തീലി​​െൻറ വിദ്വേഷ പ്രസംഗം. പാർട്ടി പ്രവർത്തക​​െൻറ മരണവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടണമെന്നാവശ്യ​െപ്പട്ട്​  ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്​ എം.പിയുടെ വിദ്വേഷ പ്രസംഗം.

തങ്ങൾ ഉന്നയിച്ച ആവശ്യം മംഗലാപുരം പൊലീസ്​ കണക്കിലെടുക്കുന്നില്ലെങ്കിൽ ജില്ല കത്തിക്കുമെന്നാണ്​ ചുറ്റും കൂടിയിരുന്ന ജനങ്ങൾക്ക്​ മുമ്പാകെ പ്രസംഗിച്ചത്​. ‘പത്തു ദിവസത്തിനുള്ളിൽ നിങ്ങൾക്ക്​ കുറ്റവാളികളെ പിടികൂടി ജനങ്ങളെ സംരക്ഷിക്കുന്നതിന്​ സാധിക്കുന്നില്ലെങ്കിൽ പിന്നെ ദക്ഷിണ കർണാടക ജില്ലക്ക്​ തീകൊടുക്കുകയാണ്​ ഞങ്ങൾക്കുള്ള വഴി’ എന്ന്​ അദ്ദേഹം പ്രസംഗിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പ്രസംഗം കേട്ട്​ ജനങ്ങൾ കൈയടിക്കുന്നുമുണ്ട്​.

കാർത്തിക്​ രാജ്​ എന്ന പാർട്ടി പ്രവർത്തക​​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്​ പ്രതികളെ അറസ്​റ്റ്​ ചെയ്യാത്തതിനെ തുടർന്ന്​ കോജെ പൊലീസ്​ സ്​റ്റേഷന്​ സമീപമാണ്​ ബി.ജെ.പി പ്രതിഷേധം അരങ്ങേറിയത്​​. രണ്ടുമാസം മുമ്പാണ്​ കാർത്തിക്​ കൊല്ലപ്പെട്ടത്​. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

Tags:    
News Summary - BJP MP Threatens to Set Karnataka District on Fire Over Worker's Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.