ഭോപ്പാൽ: ഭോപാൽ: മധ്യപ്രദേശിലെ വടക്കൻ ഭോപാൽ മണ്ഡലത്തിൽ കോൺഗ്രസിെൻറ മുസ്ലിം സ്ഥാനാർഥിക്കെതിരെ മത്സരിക്കാൻ മുസ്ലിം വനിത സ്ഥാനാർഥിയെ രംഗത്തിറക്കി ബി.ജെ.പി പുലിവാൽ പിടിച്ചു. മണ്ഡലത്തിൽ അഞ്ചുതവണ നിയമസഭ അംഗമായ ആരിഫ് അഖീലിനെ നേരിടാനാണ് മുൻ കോൺഗ്രസ് എം.എൽ.എ റസൂൽ അഹ്മദ് സിദ്ദീഖിയുടെ മകൾ ഫാത്തിമ റസൂൽ സിദ്ദീഖിയെ രംഗത്തിറക്കിയത്. മണ്ഡലത്തിൽ ചിരപ്രതിഷ്ഠ നേടിയ ആരിഫ് അഖീലിനെതിരെ പാർട്ടി പ്രവർത്തകർ പോലും അറിയാത്ത ഫാത്തിമക്ക് സീറ്റ് കൊടുത്തതിനാൽ ബി.ജെ.പിക്കകത്തുതന്ന പ്രതിഷേധം ഉയർന്നു.
നിരാശയോടെയാണ് ഇവരുടെ സ്ഥാനാർഥി പ്രഖ്യാപനത്തെ പാർട്ടി പ്രവർത്തകർ എതിരേറ്റത്. സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏക മുസ്ലിം സ്ഥാനാർഥിയാണ് ഫാത്തിമ.നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസത്തിലാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവായ ഫാത്തിമയുടെ പിതാവിനെ വോട്ടർമാർ അറിയുമെങ്കിലും മകൾ ഫാത്തിമയെ കേട്ടിട്ടുപോലുമില്ലെന്ന് നഗരത്തിലെ ചായക്കട ഉടമ പറഞ്ഞു.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥി അഖീൽ എല്ലാ വിഭാഗങ്ങൾക്കും സുസമ്മതനാണെന്നായിരുന്നു മെഡിക്കൽ ഷോപ് നടത്തുന്ന ഷക്കീലിെൻറ പ്രതികരണം. യൂനിയൻ കാർബൈഡ് കമ്പനിയിൽനിന്ന് വാതക ചോർച്ചയെ തുടർന്ന് ദുരിതത്തിലായ കുടുംബങ്ങളെ പുനരധിവസിപ്പിച്ച പ്രദേശം ഉൾക്കൊള്ളുന്നതാണ് മണ്ഡലം. ഹിന്ദു, മുസ്ലിം വിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന പ്രദേശത്തിെൻറ പുരോഗതിക്ക് നിരവധി സേവനങ്ങൾ ചെയ്ത അഖീൽ ഇവിടെ സുപരിചിതനാണ്. എന്നാൽ, കഴിഞ്ഞ തവണ മണ്ഡലത്തിൽ 6000 വോട്ട് മാത്രമാണ് അഖീലിെൻറ ലീഡ് എന്നതിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.