ന്യൂഡൽഹി: അടുത്തമാസം എട്ടിന് നടക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. ആകെ 70 സീറ്റിൽ 57 പേരുടെ പട്ടികയാണ് ബി.െജ.പി സംസ്ഥാന പ്രസിഡൻറ് മനോജ് തിവാരി പ്രഖ്യാപിച്ചത്. പ ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത രോഹിണി മണ്ഡലത്തിൽനിന്നു ജനവിധി തേടും.
മുൻ ആപ് എം.എൽ.എ കപിൽ മിശ്ര-മോഡൽ ടൗൺ, ശി ഖ റായ്-ഗ്രേറ്റർ കൈലാഷ്, നീൽകമൽ ഖത്രി-നരേല, സുരേന്ദ്ര സിങ് ബിട്ടു-തിമർപുർ, വിക്രം ബിധുരി-തുഗ്ലക്ബാദ്, സുമൻ കുമാർ ഗുപ്ത-ചാന്ദിനി ചൗക്ക്, ആശിഷ് സൂദ്-ജനക്പുരി, രവി നേഗി-പത്പർഗഞ്ച്, രേഖ ഗുപ്ത – ഷാലിമാർ ബാഗ് എന്നിവർ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെ പത്പർഗഞ്ചിൽ രവി നേഗി നേരിടുേമ്പാൾ ന്യൂഡൽഹിയിൽ മത്സരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻെറ എതിരാളിയെ ബി.ജെ.പി പ്രഖ്യാപിച്ചില്ല. 57 സ്ഥാനാർഥികളിൽ 11 പേർ പട്ടികവിഭാഗത്തിൽ നിന്നുള്ളവരും നാല് പേർ വനിതകളുമാണ്.
പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗം വ്യാഴാഴ്ച രാത്രി കൂടിയിരുന്നു. വെള്ളിയാഴ്ച മുതൽ പത്രിക നൽകി തുടങ്ങാം.
ആം ആദ്മി പാർട്ടി കഴിഞ്ഞയാഴ്ച 70 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനാർഥിയാരാണെന്നു പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.