മണിപ്പൂർ: സ്ഥാനാർഥിയാവാൻ ബി.ജെ.പി 36 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തൽ ആവർത്തിച്ച് മണിപ്പൂർ സമര നായിക ഇറോം ശർമിള. ബിജെപിയുടെ പ്രദേശിക നേതാവാണ് ഇൗ വാഗ്ദാനം നൽകിയതെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഇറോം വ്യക്തമാക്കി.
മണിപ്പൂർ മുഖ്യമന്ത്രി ഒക്രം ഇദോബിക്കെതിരെ മത്സരിക്കാൻ തന്നെ പാർട്ടി തെരഞ്ഞെടുത്തതായി മാസങ്ങൾക്ക് മുമ്പ് ബി.ജെ.പി പ്രാദേശിക കൺവീനർ സുർ വീനോദ് നേരിട്ട് കണ്ട് അറിയിച്ചതായി ഇറോം ശർമിള പറഞ്ഞു. മത്സരിക്കുന്നതിന് 36 കോടി ചെലവ് വരുമെന്നും പണമില്ലെങ്കിൽ കേന്ദ്രത്തിൽ നിന്ന് നൽകാമെന്നും വന്നയാൾ പറഞ്ഞു. ഇൗ വിഷയവുമായി അമിത് ഷായോടെ സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ സ്വതന്ത്രയായാണ് മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് ബിജെപിയുടെ വാഗ്ദാനം നിരസിച്ചുവെന്നും ഇറോം വ്യക്തമാക്കി.
ഫെബ്രുവരി ഒമ്പതിനാണ് അവർ ഇക്കാര്യം ആദ്യമായി എൻഡിടിവിയോട് വെളിപ്പെടുത്തിയത്. എന്നാൽ ഇൗറോമിെൻറ ആരോപണം കള്ളമാണെന്ന് വ്യക്തമാക്കി ബി.ജെപി ജനറൽ സെക്രട്ടറി രാം മാധവ് രംഗത്ത് വന്നിരുന്നു. മണിപ്പൂരിലെ മുഴുവൻ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും ഇത്രയും ചെലവ് വരുന്നില്ലെന്നും രാം മാധവ് ട്വീറ്റ് ചെയ്തിരുന്നു.
മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങിനെതിരെ പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടി പീപ്ള്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് (പി.ആര്‍.ജെ.എ) ബാനറിലായിരിക്കും ഇൗറോം മത്സരിക്കുക.
സംസ്ഥാനത്തെ പ്രത്യേക സൈനിക സായുധാധികാര നിയമത്തിനെതിരെ (അഫ്സ്പ) ഒന്നരപതിറ്റാണ്ടിലേറെ നീണ്ട നിരാഹാരപോരാട്ടത്തിനൊടുവില്‍ കടുത്ത നിശ്ചയദാര്‍ഢ്യവുമായാണ് അവര്‍ രാഷ്ട്രീയഗോദയില്‍ ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.