കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കുമായി രൂപവത്കരിച്ച സേവ് ലക്ഷദ്വീപ് ഫോറത്തിൽനിന്ന് ബി.ജെ.പിയെ പുറത്താക്കി. ലക്ഷദ്വീപ് സ്വദേശിനിയും സിനിമ പ്രവർത്തകയുമായ ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് നൽകിയതിനെത്തുടർന്നാണിത്.
ദ്വീപിലെ കൂട്ടായ്മകളെ തകർക്കാനുള്ള ഗൂഢാലോചനയും വ്യക്തമായതോടെ ഒരു കാരണവശാലും ബി.ജെ.പിയെ ഫോറത്തിൽ തുടരാൻ അനുവദിക്കരുതെന്ന നിലപാട് ഐകകണ്ഠ്യേന സ്വീകരിക്കുകയായിരുെന്നന്ന് കൺവീനർ യു.സി.കെ. തങ്ങൾ പറഞ്ഞു. ദ്വീപ് നിവാസികൾക്കെതിരെ ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടി നടത്തിയ പരാമർശങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ട്. ബി.ജെ.പിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ദ്വീപുകളിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളും രംഗത്ത് എത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.