ഝാ​ർ​ഖ​ണ്ഡി​ൽ അഞ്ചു പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ​മാ​ർ ബി.​ജെ.​പി​യി​ൽ ​േച​ർ​ന്നു

റാ​ഞ്ചി: ഈ ​വ​ർ​ഷാ​വ​സാ​നം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​​ക്കെ ഝാ​ർ​ഖ​ണ്ഡി​ൽ അഞ്ചുപ്ര​തി ​പ​ക്ഷ എം.​എ​ൽ.​എ​മാ​ർ ബി.​ജെ.​പി​യി​ൽ ​േച​ർ​ന്നു. കോ​ൺ​ഗ്ര​സി​ലെ സു​ഖ്​​ദേ​വോ ഭ​ഗ​ത്, മ​നോ​ജ്​ യാ​ദ​വ്, ഝാ​ർ​ഖ​ണ്ഡ്​ മു​ക്​​തി മോ​ർ​ച്ച​യു​ടെ കു​നാ​ൽ സാ​രം​ഗി, ജെ​യ്​​പ്ര​കാ​ശ് ഭായ്​ പ​ട്ടേൽ, സ്വതന്ത്ര എം.എൽ.എ ഭാനു പ്രതാപ്​ സാഹി എ​ന്നി​വ​രാ​ണ്​ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​തെ​ന്ന്​ ബി.​ജെ.​പി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ര​ഘു​ഭ​ർ ദാ​സി​​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ പാ​ർ​ട്ടി പ്ര​വേ​ശ​നം. ഇ​തോ​ടെ 81 അം​ഗ നി​യ​മ​സ​ഭ​യി​ൽ പാ​ർ​ട്ടി​യു​ടെ സീ​റ്റ്​ 48 ആ​യി വ​ർ​ധി​ച്ചു. ഝാ​ർ​ഖ​ണ്ഡി​ലെ മു​ൻ പൊ​ലീ​സ്​ മേ​ധാ​വി ദി​നേ​ഷ്​​കു​മാ​ർ പാ​ണ്ഡെ​യും മു​ൻ ഐ.​എ.​എ​സ്​ ഓ​ഫി​സ​ർ സു​ചി​ത്ര സി​ൻ​ഹ​യും അ​ടു​ത്തി​ടെ ബി.​ജെ.​പി​യി​ലേ​ക്ക്​ ചേ​​ക്കേ​റി​യി​രു​ന്നു.

Tags:    
News Summary - BJP picks up 5 opposition MLAs in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.