ഗുവാഹതി: ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയശേഷം അസമിൽ 251 രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന പാർലമെൻററികാര്യ മന്ത്രി ചന്ദ്രമോഹൻ പതോവറി നിയമസഭയെ അറിയിച്ചു. വ്യക്തികൾക്കും നിരോധിത സംഘടനകൾക്കുമെതിരെ 2016 മേയ് 26 മുതൽ എടുത്ത കേസുകളുടെ കണക്കാണിത്.
വിവരാവകാശ പ്രവർത്തകൻ അഖിൽ ഗൊഗോയി, ബുദ്ധിജീവിയും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ഹിരൺ ഗൊെഹയിൻ, മാധ്യമപ്രവർത്തകൻ മഞ്ജിത് മഹന്ദ എന്നിവർക്കെതിരെയും രാജ്യദ്രോഹ കേസുകളുണ്ട്. വിവാദ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ചതിനാണ് മൂവർക്കുമെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.