ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. 62 സ്ഥാനാർഥികളുടെ പട്ടികയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പുറത്തുവിട്ടത്.
സംസ്ഥാന മുഖ്യമന്ത്രി ജയറാം താക്കൂർ സേരജിൽ നിന്ന് ജനവിധി തേടും. അനിൽ ശർമ മാണ്ഡിയിലും സത്പാൽ സിങ് സാത്തി ഉനയിലും മത്സരിക്കും. അഞ്ച് വനിതകൾ പട്ടികയിൽ ഇടംനേടി. നിലവിലെ ചില എം.എൽ.എമാരെ ഒഴിവാക്കിയിട്ടുണ്ട്.
46 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ചൊവ്വാഴ്ച കോൺഗ്രസ് പുറത്തുവിട്ടിരുന്നു. സ്ഥാനാർഥി പട്ടികയിൽ 19 പേർ സിറ്റിങ് എം.എൽ.എമാരാണ്. ആറു പേർ പുതുമുഖങ്ങളും. പട്ടികയിലെ 13 പേർ കോൺഗ്രസ് കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
മുൻ പി.സി.സി അധ്യക്ഷന്മാരായ സുഖ്‌വീന്ദർ സിങ് സുഖുവും കുൽദീപ് സിങ് റാത്തോഡും നദൗൻ, തിയോങ് മണ്ഡലങ്ങളിൽ മത്സരിക്കും. യശ്വന്ത് സിങ് ഖന്ന (ചുരാഗ്), ഖിമ്മി റാം (ബംഗർ), വിവേക് കുമാർ (ജാൻദത്ത), ദയാൽ പ്യാരി (പച്ചാദ് സിർമൗർ), രജ്നീഷ് കിംത (ചോപാൽ), കുൽദീപ് സിങ് റാത്തോർ (തിയോങ്) എന്നിവരാണ് പുതുമുഖങ്ങൾ.
ഹിമാചലിൽ നവംബർ 12നാണ് തെരഞ്ഞെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 44 സീറ്റും കോൺഗ്രസ് 21 സീറ്റുമാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.