ന്യൂഡൽഹി: മുസഫർ നഗർ കലാപത്തിനുശേഷം ഇതാദ്യമായി ജാട്ടുകളും മുസ്ലിംകളും ഒറ്റക്കെട്ടായിനിന്ന് കൈരാനയിൽ തബസ്സും ഹസന് ജയമൊരുക്കിയത് അംഗീകരിക്കാനാവാതെ ബി.ജെ.പിയും ആർ.എസ്.എസും. പരാജയത്തിന് കാരണം ഭീം ആർമിയാണെന്നാണ് സംഘ്പരിവാർ വിശദീകരണം.
കൈരാനയിലെ രണ്ട് നിയമസഭ മണ്ഡലങ്ങളിൽ ഭീം ആർമിയുടെ പ്രവർത്തനഫലമായി ദലിത്, മുസ്ലിം യുവാക്കൾ ഒരുമിെച്ചന്ന് ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ പറയുന്നു. കൈരാനയിലെ നാകൂർ, ഗാംഗോഹ് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടു ലക്ഷം വോട്ട് പോൾ ചെയ്തത് ഇവരുടെ പ്രവർത്തന ഫലമാണെന്നും മറ്റു മണ്ഡലങ്ങളിൽ ഇത്രയും കനത്ത പോളിങ് നടന്നിട്ടില്ലെന്നുമാണ് തെളിവായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
ദലിതുകളുടെയും മുസ്ലിംകളുടെയും വോട്ടുകൾ പൂർണമായും ബൂത്തിലെത്തിക്കാൻ ഭീം ആർമി പ്രവർത്തിെച്ചന്നും അതുകൊണ്ടാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ക്യാമ്പ് ചെയ്തിട്ടും ഇൗ രണ്ട് മണ്ഡലങ്ങളിലെ ദലിത് വോട്ടുകളെ സ്വാധീനിക്കാൻ കഴിയാതിരുന്നതെന്നും അവിടെ തബസ്സുമിന് 28,000 വോട്ടിെൻറ ലീഡ് ലഭിച്ചെന്നുമാണ് നേതാക്കൾ പറയുന്നത്.
കൈരാന: കെട്ടിവെച്ച കാശ് പോയത് പത്ത് സ്ഥാനാർഥികൾക്ക്
മുസഫർനഗർ: യു.പിയിലെ കൈരാന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ഒഴികെ പരാജിതരായവർെക്കല്ലാം കെട്ടിവെച്ച പണം നഷ്ടമായെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റും തെരഞ്ഞെടുപ്പ് ഒാഫിസറുമായ കെ.ബി. സിങ് പറഞ്ഞു. മൊത്തം വോട്ടിെൻറ ആറിലൊന്ന് നേടാൻ സാധിക്കാത്ത പത്തു സ്ഥാനാർഥികൾക്കാണ് പണം നഷ്ടമായത്.
ൈകരാന ലോക്സഭ മണ്ഡലത്തിൽ, ബി.ജെ.പിയുടെ മൃഗങ്ക സിങ്ങിനെ നിലംപരിശാക്കി സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസിെൻറയും ബി.എസ്.പിയുടെയും പിന്തുണയോടെ മത്സരിച്ച രാഷ്ട്രീയ ലോക്ദളിെൻറ തബസ്സും ഹസൻ നേടിയ ജയം വലിയ ചർച്ചയായിരുന്നു. 44,618 വോട്ടുകൾക്കാണ് ഇവർ ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.