ആർ.എസ്.എസും ബി.ജെ.പിയും ഭരണഘടന ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു -രാഹുൽ ഗാന്ധി

ഭോപാൽ: ആർ.എസ്.എസും ബി.ജെ.പിയും ഭരണഘടനയെ ഇല്ലാതാക്കാൻ ആഹ്രഗിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ആർ അബേദ്കറിന്‍റെ ജന്മസ്ഥലത്ത് ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ രഹസ്യമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർ.എസ്.എസ് അവരുടെ ആളുകളെ ജുഡീഷ്യറിയിലും മാധ്യമങ്ങളിലും പ്രതിഷ്ഠിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

'ഭരണഘടന കേവലം ഒരു പുസ്തകം മാത്രമല്ല, അത് ജീവനുള്ള ശക്തിയും ചിന്തയുമാണ്. ആ ചിന്തയെ ഇല്ലാതാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ബി.ജെ.പിക്കും ആർ.എസ്.എസിനും പരസ്യമായി ഭരണഘടനയെ ഇല്ലാതാക്കാൻ കഴിയില്ല. അവർക്ക് അതിന് ധൈര്യമില്ല. അതിന് ശ്രമിച്ചാൽ രാജ്യം അവരെ തടയും.' - രാഹുൽ ഗാന്ധി പറഞ്ഞു. 52വർഷം ത്രിവർണ്ണപതാക പാർട്ടി ഓഫീസിൽ ഉയർത്താത്ത ഒരുസംഘടനയുണ്ടെന്നും ആർ.എസ്.എസിന്‍റെ പേര് പരാമർശിക്കാതെ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ബി.ജെ.പി, പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ആർ.എസ്.എസുകാർ എന്നിവരോട് മനസിലെ ഭയം അകറ്റാൻ അഭ്യർഥിക്കുന്നു. ഭയം ഇല്ലാതായൽ വിദ്വേഷം അലിഞ്ഞുപോവും. ബി.ജെ.പിയുടേയും ആർ.എസ്.എസിന്‍റേയും ഭയം രാജ്യത്ത് വിദ്വേഷവും നാശവും ഉണ്ടാക്കുന്നു. മനസിൽ സ്നേഹമുള്ള ആളുകൾ ഭയപ്പെടില്ല. ഭയപ്പെടുന്ന ആളുകൾക്ക് സ്നേഹിക്കാനും കഴിയില്ല. താൻ ആർ.എസി.എസിനോടും പ്രധാനമന്ത്രിയോടും പോരാടുകയാണെന്നും എന്നാൽ അവരോട് വിദ്വേഷമില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. 

Tags:    
News Summary - BJP, RSS Want To "Finish Off Constitution Discreetly": Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.