ന്യൂഡൽഹി: 60 കൊല്ലം രാജ്യം ഭരിച്ച കോൺഗ്രസിന് 178 കോടി രൂപയാണ് ബാങ്ക് ബാലൻസെങ്കിൽ കേവലം 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക് ബാലൻസ് 2200 കോടി രൂപ. കോൺഗ്രസിന്‍റെ ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻ കോഓർഡിനേറ്റർ ഗൗരവ് പാന്ധി ഉൾപെടെ ട്വിറ്ററിൽ ഇക്കാര്യം വ്യക്തമാക്കി പലരും രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളിൽ ഇരുപാർട്ടികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പ്രചരിക്കുകയാണ്.
'കോൺഗ്രസ് 60 കൊല്ലം അധികാരത്തിലിരുന്നിട്ട് ബാങ്ക് ബാലൻസ് 178 കോടി രൂപയാണ്. ഒരൊറ്റ ആധുനിക ഓഫിസ് പോലുമില്ല.
എന്നാൽ, 13 കൊല്ലം മാത്രം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക് ബാലൻസ് ഇപ്പോൾ 2200 കോടി രൂപയാണ്. ഓരോ ജില്ലയിലും അവർക്ക് വമ്പൻ െകട്ടിടങ്ങളും ഓഫിസുകളുമുണ്ട്. അതിനൊപ്പം മോദിയുടെ െജറ്റുകൾക്കും കൊട്ടാരങ്ങൾക്കും വേണ്ട ചെലവുകൾ പുറമെയും. മാസ്റ്റർസ്ട്രോക് നാഷനലിസം'-ഗൗരവ് പാന്ധി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.