ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് ബി.ജെ.പി

ഹൈദരാബാദ്: തെലങ്കാന ബി.ജെ.പി അധ്യക്ഷനും എം.പിയുമായ ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത് നിയവിരുദ്ധമായെന്ന് ബി​.ജെ.പി. പത്താം ക്ലാസ് ചോദ്യപേപ്പർ ചോർത്തിയെന്ന ആരോപണവുമായി ചൊവ്വാഴ്ച അർധരാത്രി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു.

ഒരു വിവരവും പറയാതെയും വിശദീകരണം നൽകാതെയുമാണ് ബണ്ടിയെ അറസ്റ്റ് ചെയ്യാൻ അധികൃതർ എത്തിയതെന്നാണ് സഹപ്രവർത്തകർ നൽകുന്ന വിവരം.

നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതിനെതിരെ തെലങ്കാന ഹൈകോടതിയിൽ ബി.ജെ.പി പരാതി നൽകിയിട്ടുണ്ട്. എവിടെയാണ് അദ്ദേഹത്തെ തടവിൽ വെച്ചിരിക്കുന്നതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ആവശ്യപ്പെട്ടാണ് പരാതി നൽകിയിട്ടുള്ളത്.

ആദ്യം സമർപ്പിച്ച എഫ്.ഐ.ആറിൽ പ്രതിരോധ തടങ്കലിലാണെന്നാണ് പറഞ്ഞിരുന്നത്. അതും പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. എന്നാൽ, പിന്നീട്‌ ചോദ്യപേപ്പർ ചോർത്തിയതിന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച അർധരാത്രിയാണ് കരിം നഗറിലെ വീട്ടിൽനിന്ന് പ്രത്യേക പൊലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ എട്ടിന് തെലങ്കാന സന്ദർശിക്കാനിരിക്കെയായിരുന്നു അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച എസ്.എസ്.സി ഹിന്ദി ചോദ്യപേപ്പർ 10 മണിയോടെ വാട്സ് ആപ് ഗ്രൂപുകളിൽ പ്രചരിച്ചിരുന്നു. ഇതിൽ സഞ്ജയ് കുമാറിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - BJP said the arrest of Bandi Sanjay Kumar was illegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.