തമിഴ്‌നാട്ടിൽ ലുലു മാൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് തമിഴ്നാട് ബി.ജെ.പി ഘടകം

ചെന്നൈ: തമിഴ്‌നാട്ടിൽ ലുലു മാൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ. പുതുതായി ആരംഭിക്കുന്ന ലുലു മാൾ കെട്ടിട നിർമാണത്തിന് ഒരു ഇഷ്ടിക പോലും ഇടാൻ ബി.ജെ.പി സമ്മതിക്കില്ല.

പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കും. മുൻ കാലങ്ങളിൽ വാൾമാർട്ടിനെ എതിർത്തിരുന്ന സംഘടനകൾ ലുലുവിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു.

ഈയിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഗൾഫ് സന്ദർശന വേളയിലാണ് കോയമ്പത്തൂരിൽ ലുലു മാൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടത്.

Tags:    
News Summary - BJP says Lulu mall will not be allowed in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.