മഥുര, കാശി ക്ഷേത്ര തർക്കം തീർപ്പാക്കാൻ അതിവേഗ കോടതി വേണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി

ലഖ്നോ: മഥുരയിലെയും കാശിയിലെയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തർക്കം തീർപ്പാക്കാൻ അതിവേഗ കോടതി സ്ഥാപിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി സമ്മേളനം ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ബാലാജി ധാം ക്ഷേത്ര സമുച്ചയത്തിൽ നടന്ന കൺവെൻഷനിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 54 ഹിന്ദു സംഘടന പ്രതിനിധികൾ, അഭിഭാഷകർ, ബുദ്ധിജീവികൾ, ക്ഷേത്ര ട്രസ്റ്റികൾ, എഡിറ്റർമാർ, സംരംഭകർ, വിവരാവകാശ പ്രവർത്തകർ എന്നിവരുൾപ്പെടെ സംബന്ധിച്ചു.

രാജ്യത്ത് നിയമവിരുദ്ധമായ ഹലാൽ സർട്ടിഫിക്കേഷനുകൾ നൽകുന്നത് തടയുക, ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണം തടയാൻ സമ്മർദം ചെലുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

ഇന്ത്യയുടെ സാംസ്കാരിക സ്വത്വവും അഖണ്ഡതയും സംരക്ഷിക്കാൻ ഹിന്ദു രാഷ്ട്രം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി ദേശീയ ഗൈഡ് ഡോ. ചാരുദത്ത പിംഗലെ പറഞ്ഞു.

രാജസ്ഥാനിൽ മതപരിവർത്തന നിരോധന ബില്ലിന് മന്ത്രിസഭ അംഗീകാരം

ജ​യ്‌​പു​ർ: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന വി​രു​ദ്ധ ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​കി രാ​ജ​സ്ഥാ​ൻ മ​ന്ത്രി​സ​ഭ. ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി ഭ​ജ​ൻ​ലാ​ൽ ശ​ർ​മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. വ​രു​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

അ​ന​ധി​കൃ​ത മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യാ​ൻ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ഭ​ജ​ൻ ലാ​ൽ ശ​ർ​മ പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും വ്യ​ക്തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യോ നി​ർ​ബ​ന്ധി​ത​മാ​യോ മ​തം മാ​റ്റു​ന്ന​തി​ൽ​നി​ന്ന് ബി​ൽ വി​ല​ക്കും. മ​ത​പ​രി​വ​ർ​ത്ത​നം ല​ക്ഷ്യ​മി​ട്ട് ഒ​രു വ്യ​ക്തി വി​വാ​ഹം ക​ഴി​ച്ചാ​ൽ, ആ ​വി​വാ​ഹം അ​സാ​ധു​വാ​ക്കാ​ൻ പു​തി​യ ബി​ൽ കു​ടും​ബ കോ​ട​തി​ക്ക് അ​ധി​കാ​രം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ല്ലി​ൽ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷം മു​ത​ൽ 10 വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ ജാ​മ്യ​മി​ല്ലാ കു​റ്റ​ങ്ങ​ള​ട​ക്കം വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ മ​ന്ത്രി ജോ​ഗ​റാം പ​ട്ടേ​ൽ പ​റ​ഞ്ഞു. ഒ​രാ​ൾ മ​തം മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍ 60 ദി​വ​സം മു​മ്പ് ജി​ല്ല മ​ജി​സ്‌​ട്രേ​റ്റി​ന് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ബി​ല്ലി​ല്‍ പ​റ​യു​ന്നു.

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​മാ​ണോ അ​ല്ല​യോ എ​ന്ന് ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് പ​രി​ശോ​ധി​ക്കും. നി​ർ​ബ​ന്ധി​ത​മോ പ്ര​ലോ​ഭ​ന​മോ അ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ അ​പേ​ക്ഷ​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്നും ജോ​ഗ​റാം പ​ട്ടേ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Hindu groups call for fast-track courts for Mathura and Kashi temple disputes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.