മുംബൈ: മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ മാത്രമെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേന പക്ഷവുമായി ബി.ജെ.പിക്ക് സഖ്യമുണ്ടാകുകയുള്ളൂ എന്ന് ഉപമുഖ്യമന്ത്രി ദവേന്ദ്രേ ഫഡ്നാവിസ്. മുംബൈ, താണെ, പുണെ, നാഗ്പുർ അടക്കം പത്തോളം നഗരസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ശിവസേനയിൽ വിമതനീക്കം നടത്തി ബി.ജെ.പിയുമായി ചേർന്ന് സർക്കാറുണ്ടാക്കിയ ഷിൻഡെയുടെ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ഫഡ്നാവിസ് ബുധനാഴ്ച നടത്തിയ പ്രസ്താവന. ചില നഗരസഭകളിൽ ഷിൻഡെ പക്ഷവുമായി സഖ്യത്തിലും മറ്റിടങ്ങളിൽ തനിച്ചും ബി.ജെ.പി മത്സരിക്കുമെന്നാണ് ഫഡ്നാവിസ് പറഞ്ഞത്. ശിവസേനക്ക് കരുത്തുള്ള മുംബൈ, താണെ, നാസിക് എന്നിവിടങ്ങളിൽ ഷിൻഡെ പക്ഷത്തെ ഉപയോഗിക്കാനാണ് ബി.ജെ.പി നീക്കമെന്ന് പറയപ്പെടുന്നു. ഇവിടങ്ങളിൽ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയുമായും ബി.ജെ.പി സഖ്യനീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.