മോദിയുടെ യോഗത്തിൽനിന്ന്​ വിട്ടുനിന്ന്​ മമത; വിലകുറഞ്ഞ രാഷ്​ട്രീയം കളിക്കുന്നുവെന്ന്​ സുവേന്ദു അധികാരി

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ യാസ്​ ചുഴലിക്കാറ്റ്​ സൃഷ്​ടിച്ച നാശനഷ്​ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത യോഗത്തിൽനിന്ന്​ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നതിനെതിരെ ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരി. മമത ബാനർജി മോദിയോട്​ പെരുമാറിയ രീതി സ്വോച്ഛാധിപത്യ സ്വഭാവത്തെയും ഭരണഘടന മൂല്യങ്ങളോടുള്ള ബഹുമാനക്കുറവും കാണിക്കുന്നുവെന്നായിരുന്നു സുവേന്ദുവി​െൻറ പ്രതികരണം.

'പ്രാധനമന്ത്രി നരേ​ന്ദ്രമോദിയോട്​ മമത പെരുമാറിയ രീതി അവരുടെ സ്വോച്ഛാധിപത്യ സ്വഭാവത്തെയും ഭാരണഘടന മൂല്യ​ങ്ങളോടുള്ള ബഹുമാനക്കുറവിനെയും പ്രതിഫലിക്കുന്നു. ബംഗാളി​െൻറ ഉന്നമനത്തിനായി പ്രധാനമന്ത്രിയുമായി ചേർന്ന്​ പ്രവർത്തിക്കുന്നതിന്​ പകരം വിലകുറഞ്ഞ രാഷ്​ട്രീയം കളിക്കുന്നു. അവർ യോഗത്തിൽനിന്ന്​ വിട്ടുനിന്നത്​ വിദ്വേഷം സൃഷ്​ടിക്കുന്നു' -സുവേന്ദു അധികാരി പറഞ്ഞു.

പശ്ചിമ മിഡ്​നാപുര​ിലെ ക​ലൈക്കുണ്ടയിലായിരുന്നു മോദി വിളിച്ചു​ചേർത്ത യോഗം. വെള്ളിയാഴ്​ച ഉച്ചകഴിഞ്ഞ്​ 2.30 മുതൽ 3.30 വരെയാണ്​ യോഗം നിശ്ചയിച്ചിരുന്നത്​. 45മിനിറ്റിലധികം യാത്ര ചെയ്​ത്​ അവിടെ എത്തിച്ചേരാൻ സാധിക്കില്ലെന്ന്​ മമത നേരത്തേ അറിയിച്ചിരുന്നു. പ്രധാന​മന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക്​ പു​റമെ ചീഫ്​ സെക്രട്ടറിയും എത്തിയില്ലെന്ന്​ പരാതി ഉയർന്നു. അതേസമയം ബംഗാൾ ഗവർണർ ജഗദീഷ്​ ധൻകറും സുവേന്ദു അധികാരിയു​ം മറ്റു മുതിർന്ന അംഗങ്ങൾക്കൊപ്പം മോദിയുടെ യോഗത്തിൽ പ​െങ്കടുത്തിരുന്നു.

എന്നാൽ, എയർബേസിൽവെച്ച്​ മോദിയുമായി മമത 15 മിനിറ്റ്​ നേരം കൂടിക്കാഴ്​ച നടത്തുകയും ചെയ്​തു. അവിടെവെച്ച്​ നാശനഷ്​ടങ്ങളുടെ പ്രാഥമിക കണക്കുകൾ കൈമാറുകയും ചെയ്​തു.

'നിങ്ങൾ എന്നെ കാണാൻ ആഗ്രഹിച്ചതിനാൽ ഞാൻ ഇവിടെ വന്നു. ഞാനും ചീഫ്​ സെക്രട്ടറിയും ചേർന്ന്​ റിപ്പോർട്ട്​ നിങ്ങൾക്ക്​ സമർപ്പിക്കുന്നു. ഇപ്പോൾ ദിഗയിൽ ഒരു യോഗമുണ്ട്​. അതിനാൽ ഞങ്ങൾക്ക്​ പോകാൻ അനുവാദം നൽകണം' -മമത പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി മൂന്നാം തവണയും അധികാരമേറ്റെടുത്തതിന്​ ശേഷം മോദിയും മമതയും നേരിട്ട്​ നടത്തുന്ന ആദ്യകൂടിക്കാഴ്​ചയാണിത്​.

Tags:    
News Summary - BJP slams Mamata for ‘skipping’ cyclone review meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.