ത്രിപുരയിലടക്കം മൂന്നിടത്ത്​ ബി.ജെ.പി ജയം പ്രവചിച്ച്​ എക്​സിറ്റ്​ പോൾ

ന്യൂഡൽഹി: കാൽനൂറ്റാണ്ടായി സി.പി.എം ഭരിക്കുന്ന ത്രിപുരയിൽ ബി.ജെ.പി സർക്കാർ രൂപവത്​കരിക്കുമെന്ന്​ ന്യൂസ്​ എക്​സ്​, ആക്​സിസ്​ മൈ ഇന്ത്യ എക്​സിറ്റ്​ പോൾ ഫലം. മേഘാലയയിലും നാഗാലൻഡിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നും പ്രവചനമുണ്ട്​.

ത്രിപുരയിൽ 60 സീറ്റിൽ ബി.ജെ.പി- ​െഎ.പി.എഫ്​.ടി സഖ്യം​ 35-45 സീറ്റ്​ നേടുമെന്നാണ്​ ന്യൂസ്​ എക്​സ്​ പ്രവചനം. കഴിഞ്ഞ തവണ 50 സീറ്റുനേടി അധികാരത്ത​ിലെത്തിയ സി.പി.എം 14-23 സീറ്റിൽ ഒതുങ്ങും. ആക്​സിസ്​ മൈ ഇന്ത്യ പോളിലും ബി.ജെ.പി 45-50 സീറ്റ്​ നേടുമെന്നാണ്​ പ്രവചനം, സി.പി.എമ്മിന്​ 9-10 സീറ്റും. സി വോട്ടർ എക്​സിറ്റ്​ പോളിൽ സി.പി.എം 34 സീറ്റ്​ നേടും. ബി.ജെ.പിയും സഖ്യകക്ഷികളും 24-32 സീറ്റ്​ നേടും.
നാഗാലൻഡിലും മേഘാലയയിലും ബി.ജെ.പി ജയിക്കുമെന്ന്​ ആക്​സിസ്​ മൈ ഇന്ത്യയും ന്യൂസ്​ എക്​സും പ്രവചിക്കുന്നു. 60 അംഗ നാഗാലൻഡ്​​ സഭയിൽ ബി.ജെ.പി സഖ്യം 27-32 സീറ്റും, എൻ.പി.എഫ്​ 20^25 സീറ്റും നേടുമെന്ന്​ ന്യൂസ്​ എക്​സ്​ പ്രവചിക്കുന്നു. മേഘാലയയിൽ 60 അംഗസഭയിൽ പകുതി സീറ്റും ബി.ജെ.പി നേടുമെന്നാണ്​ ആക്​സിസ്​ മൈ ഇന്ത്യ പ്രവചനം. കോൺഗ്രസ്​ 20 സീറ്റിൽ ഒതുങ്ങും. ന്യൂസ്​ എക്​സ്​ ​പ്രവചനമനുസരിച്ച്​ സാങ്​മയുടെ നാഷനൽ പീപ്​ൾസ്​ പാർട്ടി 23-27 സീറ്റ്​ നേടും.
 

Tags:    
News Summary - BJP to snatch Tripura from Left - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.