മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താവിന്റെ പരാമർശം: കടകൾ അടച്ചിടുന്നതിനെ ചൊല്ലി യു.പിയിൽ സംഘർഷം

കാൺപൂർ: ബി.ജെ.പി വക്താവ് നൂപൂർ ശർമ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് കടകൾ അടച്ചിടാനുള്ള ആഹ്വാനത്തെ ചൊല്ലി ഉത്തർപ്രദേശിലെ കാൺപൂരിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി. കടകൾ അടച്ചിടാനുള്ള ഒരു വിഭാഗത്തിന്റെ ആഹ്വാനത്തെ മറുവിഭാഗം എതിർത്തതോടെ കല്ലേറിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംഘർഷത്തിൽ ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കാൺപൂർ പൊലീസ് കമീഷണർ വിജയ് സിങ് മീണ പറഞ്ഞു.

ഗ്യാൻവാപി വിഷയത്തിൽ അടുത്തിടെ നടന്ന വാർത്ത സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി വക്താവ് നൂപൂർ ശർമക്കെതിരെ കേസെടുത്തിരുന്നു. സമാധാനത്തിനായി അഭ്യർഥിച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, സമാധാനം തകർത്തതിന് നൂപൂർ ശർമയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - BJP spokesperson's remarks against Prophet Muhammad: Conflict in UP over shop closures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.