ചെന്നൈ: എല്ലാവർക്കും തുല്യനീതിക്കുവേണ്ടി നിലകൊള്ളുന്ന ബി.ജെ.പി, ഏതെങ്കിലും മതത്തിന്‍റെയോ ജാതിയുടെയോ പേരിൽ വോട്ടുചോദിക്കാറില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഊട്ടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാജ്‌നാഥ് സിങ്ങിന്‍റെ പ്രസ്താവന. ഡി.എം.കെയും അവരുടെ പ്രസിഡന്‍റ് എം.കെ. സ്റ്റാലിനും സാമുദായിക രാഷ്ട്രീയവും പ്രീണനവും പയറ്റുന്നവരാണെന്നും രാജ്‌നാഥ് കുറ്റപ്പെടുത്തി.
ജാതി, മതം, വംശം എന്നിവയുടെ പേരിൽ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും വോട്ട് പിടിക്കാറില്ല. നീതിയും മാനവികതയും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. ഡി.എം.കെയുടെ ഉദയ സൂര്യൻ എം. കരുണാനിധിയുടെ നിര്യാണത്തോടെ അസ്തമിച്ചുവെന്ന് പറഞ്ഞ രാജ്‌നാഥ്, പാർട്ടിയുടെ അപചയം തടയാൻ സ്റ്റാലിൻ കിണഞ്ഞുശ്രമിച്ചിട്ടും ഫലം കാണുന്നില്ലെന്നും പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമിഴ്നാടിന്റെ വികസനത്തിനായി കൈകോർക്കുകയാണ്. പ്രതിരോധ ഇടനാഴികൾ രാജ്യത്ത് യു.പിയിലും തമിഴ്നാട്ടിലും മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ പ്രതിരോധ വ്യാവസായിക ഇടനാഴി 800 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കുമെന്നും രാജ്‌നാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.