വസ്തുനികുതി വർധനവിനെതിരെ തമിഴ്നാട്ടിൽ ബി.ജെ.പി പ്രതിഷേധത്തിന്

ചെന്നൈ: തമിഴ്നാട്ടിൽ വസ്തുനികുതി കുത്തനെ വർധിപ്പിച്ചതിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി. ഏപ്രിൽ എട്ടിന് എല്ലാ മുനിസിപ്പൽ കോർപറേഷനുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറിയിച്ചു. അതേസമയം, ഇന്ധനവില നാൾക്കുനാൾ വർധിപ്പിക്കുമ്പോൾ പ്രതിഷേധിക്കാത്ത ബി.ജെ.പിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി പലരും വിമർശനമുയർത്തിയിട്ടുണ്ട്.

തമിഴ്നാട്ടിൽ 24 വർഷത്തെ ഇടവേളക്കുശേഷമാണ് നികുതി വർധിപ്പിച്ചിരിക്കുന്നത്. 50 മുതൽ 150 ശതമാനം വരെയാണ് വർധന.

ചെന്നൈയിൽ റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് 600 ചതുരശ്ര അടിയിൽ താഴെയാണെങ്കിൽ 50 ശതമാനവും 600-1200 ചതുരശ്ര അടിയിൽ 75 ശതമാനവും 1201-1800 ചതുരശ്ര അടിയിൽ 100 ശതമാനവുമായാണ് വസ്തുനികുതി പുതുക്കി നിശ്ചയിച്ചത്. 1801 ചതുരശ്ര അടിക്ക് മുകളിലുള്ളവയുടെ നിരക്ക് 150 ശതമാനമാകും.

മറ്റു കോർപറേഷനുകളിൽ 600-1200 ചതുരശ്ര അടി വരെ 50 ശതമാനവും 1201 മുതൽ 1800 ചതുരശ്ര അടി വരെ 75 ശതമാനവും 1801 ചതുരശ്ര അടിയിൽ കൂടുതലുള്ളവക്ക് 100 ശതമാനമായും ഉയരും. ഏപ്രിൽ ഒന്നു മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു.

Tags:    
News Summary - BJP to protest against property tax hikes on April 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.