കൊൽക്കത്ത: തൃണമൂൽ കോൺഗ്രസുമായി ശക്തമായ മത്സരം നടക്കുന്ന ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കടുത്ത ആരോപണവുമായി ബി.ജെ.പി. മമത പരിക്കിന്റെ പേരിൽ സഹതാപം പിടിച്ചു പറ്റി വോട്ട് തേടാനുള്ള നാടകമാണ് കളിക്കുന്നതെന്നാണ് ബി.ജെ.പി ആേരാപണം. ഒരു യോഗത്തിൽ സംസാരിക്കവെ വീൽചെയറിൽ ഇരിക്കുന്ന മമത പൊട്ടലുണ്ടെന്ന് പറയപ്പെടുന്ന പ്ലാസ്റ്ററിട്ട ഇടതു കാൽ ഇളക്കുന്ന വിഡിയോ ബി.ജെ.പി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ബി.ജെ.പി വക്താവ് പ്രണോയ് റോയ് ഉൾപ്പെടെയുള്ളവർ മമതയുടെ 30 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിനിടയിൽ പൊതുജന പിന്തുണ നേടുന്നതിനായി പരിക്കുമായി ബന്ധപ്പെട്ട നാടകം നിർത്തണമെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ, വിഡിയോയുടെ ആധികാരികത എത്രത്തോളമാണെന്ന് വ്യക്തമല്ല.
ബി.ജെ.പിയുടെ പ്രചരണത്തെ അപലപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. പാർട്ടി അധ്യക്ഷയെ അപമാനിക്കുന്ന നടപടിയാണിതെന്നും സ്ത്രീകളെ ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് ബി.ജെ.പി പഠിക്കണമെന്നും ടി.എം.സി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.