ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്ര ട്രസ്റ്റ് പ്രഖ്യാപനം പ്ര ധാനമന്ത്രിക്ക് പാർലമെൻറിൽ നടത്താൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് തെരഞ ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ. ഡൽഹി തെരഞ്ഞെടുപ്പുമായി ഈ പ്രഖ്യാപനത്തെ ബന്ധിപ്പിക്കു ന്നത് അനുചിതമെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ. പക്ഷേ, ഡൽഹി തെരഞ്ഞെടുപ്പ് പ്രചാര ണം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് ഡൽഹി വോട്ടിലും കണ്ണുവെച്ചാണെന്ന് വ്യക്തം.
ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറപറ്റിച്ച് ആം ആദ്മി പാർട്ടി മുന്നേറുമെന്നാണ് എല്ലാ സർവേകളും പ്രവചിക്കുന്നത്. സ്വന്തം മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാൻ പോലും കഴിയാതെ വിഷമിക്കുകയാണ് ബി.ജെ.പി. വികസനം പ്രധാന ചർച്ചാവിഷയമായ ഡൽഹി തെരഞ്ഞെടുപ്പിൽ വർഗീയ ധുവ്രീകരണത്തിെൻറ ഇനങ്ങൾ പരീക്ഷിക്കുന്നുണ്ട് ബി.ജെ.പി. ശാഹീൻബാഗിലെ പൗരത്വ പ്രക്ഷോഭത്തിലേക്ക് വിരൽചൂണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ആ അർഥത്തിൽ പ്രസംഗിക്കുന്നു. എ
ന്നാൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ സമർഥമായ നിലപാടുകൾ മൂലം അത് ഉദ്ദേശിച്ച ഫലം കാണുന്നില്ല. അതിനു പിന്നാലെയാണ് രാമക്ഷേത്ര ട്രസ്റ്റ് പ്രഖ്യാപനം. ഡൽഹിയിൽ അതിെൻറ ഉന്നം ഹിന്ദുത്വ വോട്ട് സ്വാധീനിക്കുക തന്നെ.
സുപ്രീംകോടതി പറഞ്ഞ മൂന്നു മാസ കാലാവധി തീരുന്നത് ഫെബ്രുവരി ഒമ്പതിനാണ്. ഡൽഹിയിൽ പ്രചാരണം സമാപിക്കുന്നത് വ്യാഴാഴ്ചയാണ്. മൂന്നു മാസ കാലാവധിയുടെ അവസാന ദിവസങ്ങളിലേക്ക് നീട്ടിക്കൊണ്ടു പോകാതെ തന്നെ ട്രസ്റ്റ് പ്രഖ്യാപിക്കാൻ സർക്കാറിന് കഴിയുമായിരുന്നു. ട്രസ്റ്റ് പ്രഖ്യാപനം പ്രധാനമന്ത്രി പാർലമെൻറിൽ നടത്തിയതും ഹിന്ദുത്വ ദുരഭിമാനം ഉണർത്താനുള്ള തന്ത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സുപ്രീംകോടതി നിർദേശ പ്രകാരം ചെയ്യുന്ന ഒരു ഭരണനടപടിയെ, സർക്കാറിെൻറയും ബി.ജെ.പിയുടെയും നേട്ടമായി ഉയർത്തിക്കാട്ടുകയാണ് ഇതുവഴി ചെയ്തത്. ലോക്സഭ വഴി രാഷ്ട്രത്തെ അഭിസംബോധന ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു പ്രധാനമന്ത്രി. മന്ത്രി പ്രകാശ് ജാവ്ദേക്കർ പക്ഷേ, വിശദീകരിച്ചത് ഇങ്ങനെ: ‘‘ക്ഷേത്ര നിർമാണം നടക്കുന്നത് അയോധ്യയിലാണ്. ഡൽഹി തെരഞ്ഞെടുപ്പിൽ അതിനു കാര്യമില്ല. രാജ്യം മുഴുവൻ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ആശയക്കുഴപ്പം ഉണ്ടാക്കരുത്’’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.