ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ ബി.ജെ.പി അനുകൂല തരംഗത്തിൽ പലർക്കും ഉറക്കം നഷ്ട പ്പെട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദ്വാരകയി ൽ നടന്ന രണ്ടാം പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്കായി കേന്ദ്രം നടപ്പാക്കുന്ന ആയു ഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ് പോലുള്ള ക്ഷേമ പദ്ധതികളെ ആം ആദ്മി പാർട്ടി തടസ്സപ്പെടുത്തുകയാണെന്നും ഫെബ്രുവരി 11ന് ശേഷം അത് നടക്കില്ലെന്നും മോദി പറഞ്ഞു.
ഗ്വാളിയാർ സന്ദർശിക്കുമ്പോൾ ഒരു ഡൽഹി നിവാസി അവിടെ വീണ് പരിക്കേറ്റാൽ മൊഹാല ക്ലിനിക്ക് അവിടേക്ക് പോകുമോ എന്ന് മോദി ചോദിച്ചു. എന്നാൽ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉണ്ടെങ്കിൽ, ഗുണഭോക്താവിന് അവിടുന്ന് അസുഖം ബാധിച്ചാൽ സൗജന്യമായി അവിടെ തന്നെ ചികിത്സ ലഭിക്കും. ഒരാളെയെങ്കിലും രക്ഷപ്പെടുത്താനായാൽ അത് ശ്രേഷ്ഠമാണ്. എന്നാൽ ഇവിടെ നിങ്ങളുടെ കാര്യം ശ്രദ്ധിക്കാത്ത ഹൃദയശൂന്യമായ സർക്കാരാണുള്ളതെന്നും ആം ആദ്മി പാർട്ടി സർക്കാറിനെ ലക്ഷ്യം വെച്ച് മോദി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുകയാണ്. ബട്ല ഹൗസിലെ തിരിച്ചടിയിൽ കരയുന്നവർക്ക് വികസനത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പേരിൽ നടക്കുന്ന പ്രവർത്തനങ്ങളെ ജനങ്ങൾ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
മറ്റുള്ളവരെ കുറ്റം പറഞ്ഞ് സമയം കളയാതെ പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാറിനെയാണ് രാജ്യ തലസ്ഥാനത്തിന് വേണ്ടത്. അല്ലാതെ വിദ്വേഷ രാഷ്ട്രീയം കളിക്കുന്നവരെയല്ല. ഫെബ്രുവരി എട്ടിന് ജനം തീരുമാനമെടുക്കും. ദിശാബോധം നൽകുന്ന സർക്കാറിനേയാണ് ഡൽഹിക്ക് വേണ്ടതെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.