മുംബൈ: മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ വീണാൽ ശിവസേനയെ പിന്തുണക് കുമെന്ന് ബി.ജെ.പി. പാർട്ടി നേതാവ് സുധീർ മുഗന്ദിവാറാണ് ഇക്കാര്യം അറിയിച്ചത്. മുസ്ലിം വിദ്യാർഥികൾക്ക് അഞ് ച് ശതമാനം സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട് സഖ്യ സർക്കാറിൽ തർക്കം തുടരുന്നതിനിടെയാണ് ബി.ജെ.പി നീക്കം
സംവരണ വിഷയത്തിൽ ഉദ്ധവ് താക്കറെ നല്ല നിലപാടാണ് എടുത്തിരിക്കുന്നത്. പ്രത്യയശാസ്ത്രത്തിൻെറ അടിസ്ഥാനത്തിലാണ് ബി.ജെ.പി-സേന സഖ്യം നില നിന്നിരുന്നത്. കോൺഗ്രസും എൻ.സി.പിയും പിന്തുണ പിൻവലിച്ചാൽ ശിവസേന ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് മതത്തിൻെറ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത്. സിക്കുകാരും ക്രിസ്ത്യാനികളും എന്ത് കുറ്റമാണ് ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം കേന്ദ്രസർക്കാർ നൽകുന്നുണ്ട്. ഇതിൽ മുസ്ലിംകളും ഉൾപ്പെടുമെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.
നേരത്തെ മഹാരാഷ്ട്രയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മുസ്ലിംകൾക്ക് അഞ്ച് ശതമാനം സംവരണം നൽകുമെന്നായിരുന്നു എൻ.സി.പി പറഞ്ഞിരുന്നത്. എന്നാൽ, സംവരണ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.