മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കുമെന്ന് ശിവരാജ് സിങ് ചൗഹാൻ

ന്യൂഡൽഹി: മധ്യപ്രദേശിൽ ബി.ജെ.പി വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വോട്ടെണ്ണലിൽ ബി.ജെ.പി മുന്നേറുന്നതിനിടെയാണ് ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം.

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരികയാണ്. ജനങ്ങളുടെ ആശീർവാദത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി വീണ്ടും മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ. വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

മധ്യപ്രദേശിൽ വോട്ടെണ്ണൽ തുടങ്ങിയത് മുതൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി മുന്നേറുകയാണ്. 120ലേറെ സീറ്റുകളിലാണ് ബി.ജെ.പി മുന്നേറ്റം. 100 സീറ്റിലാണ് കോൺഗ്രസ് മുന്നേറുന്നത്. അതേസമയം, എക്സിറ്റ്പോൾ സർവേഫലങ്ങൾ മധ്യപ്രദേശിൽ കോൺഗ്രസ് മുന്നേറ്റമാണ് പ്രവചിച്ചിരുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Tags:    
News Summary - ‘BJP will form government’: Shivraj Chouhan congratulates party workers amid leads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.